ഇസ്ലാമാബാദ്: തന്ത്രപരമായ താത്പര്യങ്ങൾക്കായി അമേരിക്ക പാകിസ്ഥാനെ ചൂഷണം ചെയ്യുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ആവശ്യം പോലെ പാകിസ്ഥാനെ ചൂഷണം ചെയ്ത അമേരിക്ക പിന്നീട് ടോയ്ലറ്റ് പേപ്പർ പോലെ ചുരുട്ടിയെറിഞ്ഞെന്നും പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെേ ആസിഫ് പറഞ്ഞു.
1999 മുതൽ അഫ്ഗാനിസ്ഥാൻ വിഷയത്തിലടക്കം അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് മണ്ടത്തരമായി പോയി. ദീർഘകാലത്തിൽ ആ നീക്കം നമ്മുക്ക് തിരിച്ചടിയായി. ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയടക്കം ഇതിൻ്റെ ബാക്കിപത്രമാണ്. അഫ്ഗാനിസ്ഥാനിലെ നമ്മുടെ ഇടപെടൽ തെറ്റായിപോയി.
പാകിസ്ഥാനെ വിദേശ സംഘർഷങ്ങളിലേക്ക് തള്ളിവിട്ടതിന് മുൻ സൈനിക ഭരണാധികാരികളായ സിയാ-ഉൾ-ഹഖും പർവേസ് മുഷറഫും ഉത്തരവാദികളാണെന്ന് ആസിഫ് ആരോപിച്ചു. സഖ്യകക്ഷികൾ മാറിയതിനുശേഷവും ആ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ രാജ്യം തുടർന്നും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് മുൻ സൈനിക സ്വേച്ഛാധിപതികൾ (സിയാ-ഉൾ-ഹഖ്, പർവേസ് മുഷറഫ്) അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ പങ്കെടുത്തത് ഇസ്ലാമിന് വേണ്ടിയല്ല, മറിച്ച് ഒരു മഹാശക്തിയെ തൃപ്തിപ്പെടുത്താനാണ്”




