EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഭ്രമയുഗം’ ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഭ്രമയുഗം’ ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്
News

‘ഭ്രമയുഗം’ ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്

Web Desk
Last updated: February 11, 2026 4:20 PM
Web Desk
Published: February 11, 2026
Share

ലോസാഞ്ചൽസ് ⚫ മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടി. മമ്മൂട്ടി നായകനായ വിസ്മയ ചിത്രം ‘ഭ്രമയുഗം’ നാളെ ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

അക്കാദമി മ്യൂസിയത്തിന്റെ ‘വേർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ’ എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോർ, മിത്ത്, ഹൊറർ വിഭാഗങ്ങളിൽപ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. നാളെ ലോസാഞ്ചൽസ് സമയം വൈകുന്നേരം നടക്കുന്ന പ്രദർശനത്തിനായി സിനിമാ ലോകം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ദേശീയ പുരസ്കാര പട്ടികയിൽ നിന്ന് ചിത്രം ഒഴിവാക്കപ്പെട്ടതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ, ഈ അന്താരാഷ്ട്ര അംഗീകാരം മലയാള സിനിമയുടെ കരുത്തുറ്റ സാന്നിധ്യമായി വിലയിരുത്തപ്പെടുന്നു.

മമ്മൂട്ടിയുടെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം ആഗോള സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാൻ ഈ സ്ക്രീനിംഗ് വഴിതുറക്കും. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും മമ്മൂട്ടിയും ഈ അഭിമാന നിമിഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഒരുക്കിയത്. സ്ക്രീനിംഗിന്റെ ഭാഗമായി പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ ഭ്രമയുഗത്തിലെ ദൃശ്യങ്ങളും അക്കാദമി മ്യൂസിയം ഉൾപ്പെടുത്തിയിട്ടുണ്ട്.

TAGGED:BramayugamMAMMOOTTY
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ടോയ്ലറ്റ് പേപ്പർ പോലെ യു.എസ് പാകിസ്ഥാനെ ഉപയോ​ഗിച്ച് വലിച്ചെറിഞ്ഞു: പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്
  • കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ അല്ലെങ്കിൽ തൃശ്ശൂരിൽ സ്ഥലം തന്നാൽ മതി: സുരേഷ് ഗോപി
  • ‘ഭ്രമയുഗം’ ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്
  •  ‘മറ്റൊരു തെരുവിൻ്റെ കഥ’യുമായി ‘മംഗളൂരു’, മിഠായിത്തെരുവിൽ വേറിട്ടൊരു പുസ്തക പ്രകാശനം
  • പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത

You Might Also Like

EntertainmentNews

സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍

November 21, 2023
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
DiasporaNews

ഒമാനിലെ തനിഷ്കിന്റെ ആദ്യ ഷോറൂം പ്രവർത്തനം ആരംഭിച്ചു

August 9, 2024
News

സുൽത്താൻ അൽ നെയാദിയും സംഘവും ഇനി ആറുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

March 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?