EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്
News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

Web Desk
Last updated: February 10, 2026 6:46 PM
Web Desk
Published: February 10, 2026
Share

അബുദാബി: വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച് മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഡിസംബർ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ). അതേസമയം, ആകെ രോഗി സന്ദർശന നിരക്ക് 8.4% വർദ്ധിച്ച് 7 മില്യൺ കവിഞ്ഞു.

ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024 ലെ 18.1 ശതമാനത്തിൽ നിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്. അറ്റാദായം 39.5% ഉയർന്ന് 503 മില്യൺ ദിർഹത്തിലെത്തി (12.4 ബില്യൺ രൂപ).  അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാം പാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളർന്നത്.

ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 %, 8.3 % ആയി വർദ്ധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബുദാബി, ബുർജീൽ ഹോസ്പിറ്റൽ അബുദാബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700-ലധികം ശസ്ത്രക്രിയകൾ നടത്തി.

ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും, മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളർത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് വളർച്ചക്ക് അടിത്തറ പാകിയത്.

“ആരോഗ്യമേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയിൽ ബുർജീൽ നടത്തിയ നിക്ഷേപവും, സങ്കീർണ്ണ പരിചരണത്തിന് വൻതോതിലുണ്ടായ ആവശ്യവും, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുൻഗണനകളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചതും വളർച്ചക്ക് സഹായകരമായി. ബുർജീലിന്റെ വിപണികളിലുടനീളം ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഓഹരിയുടമകൾക്ക് സുസ്ഥിരമായ ദീർഘകാല മൂല്യവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഷംഷീർ പറഞ്ഞു.

TAGGED:Burjeel holdingsChairman of Burjeel HoldingsDr Shamsheer VayalilDr. Shamsheer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  •  ‘മറ്റൊരു തെരുവിൻ്റെ കഥ’യുമായി ‘മംഗളൂരു’, മിഠായിത്തെരുവിൽ വേറിട്ടൊരു പുസ്തക പ്രകാശനം
  • പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത
  • 2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്
  • ഇങ്ങനെയൊരു അപൂർവ്വ സിദ്ധിയുള്ള മനുഷ്യനെ നമുക്കെന്നാണ് ഇനി കാണാനാവുക: ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ച് കൈതപ്രം
  • ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ

You Might Also Like

News

ഇന്ത്യയിലെ ആദ്യ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി

November 23, 2022
News

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

November 10, 2022
News

ജിദ്ദയിൽ സ്ഫോടനം; സ്വയം പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു

August 13, 2022
News

ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റു

November 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?