മുംബൈ: സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ നേരിയ ഇടിവ് കാണിച്ച ശേഷമാണ് ഇന്നത്തെ വൻ വർധന. പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2,360 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവൻ വില 1,21,000 കടന്നു.
സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് കുതിച്ച് സർവ്വകാല റെക്കോർഡ് തൊട്ട ശേഷം ഇടിഞ്ഞ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമായിരുന്നു ഇന്നലത്തെ വില.
തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ 1,19,320 രൂപയായിരുന്നു ജനുവരി മാസത്തിലെ ഏറ്റവും കൂടിയ വില. ഈ റെക്കോർഡ് തകർത്താണ് ഇന്നത്തെ മുന്നേറ്റം. തിങ്കളാഴ്ച രാവിലെ 1,800 രൂപ വർധിച്ച പവൻ വില ഉച്ചക്ക് ശേഷം 560 രൂപ കുറഞ്ഞിരുന്നു. 1,18,760 രൂപയായിരുന്നു ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 14,845 രൂപയുമായി.
ഇന്നത്തെ വില
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 15,140 പവന് 1,21,120 രൂപ എന്നിങ്ങനെയായി ഇന്നത്തെ വില.
24 കാരറ്റ്
ഗ്രാമിന് 322 രൂപ കൂടി 16,517
പവന് 2,576 രൂപ കൂടി 1,32,136
22 കാരറ്റ്
ഗ്രാമിന് 295 രൂപ കൂടി 15,140
പവന് 2,360 രൂപ കൂടി 1,21,120
18 കാരറ്റ്
ഗ്രാമിന് 242 രൂപ കൂടി 12,388
പവന് 1,936 രൂപ കൂടി 99,104




