EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊങ്കലിന് തമിഴ്നാട്ടിൽ സർപ്രൈസ് ഹിറ്റായി ടി.ടി.ടി: ഫാലിമിക്ക് ശേഷം വീണ്ടും ഹിറ്റടിച്ച് നിതീഷ് സഹദേവൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പൊങ്കലിന് തമിഴ്നാട്ടിൽ സർപ്രൈസ് ഹിറ്റായി ടി.ടി.ടി: ഫാലിമിക്ക് ശേഷം വീണ്ടും ഹിറ്റടിച്ച് നിതീഷ് സഹദേവൻ
Entertainment

പൊങ്കലിന് തമിഴ്നാട്ടിൽ സർപ്രൈസ് ഹിറ്റായി ടി.ടി.ടി: ഫാലിമിക്ക് ശേഷം വീണ്ടും ഹിറ്റടിച്ച് നിതീഷ് സഹദേവൻ

Web Desk
Last updated: January 16, 2026 6:27 PM
Web Desk
Published: January 16, 2026
Share

തമിഴ് സിനിമയിലെ പ്രധാന സീസണായ പൊങ്കലിന് സർപ്രൈസ് ഹിറ്റായി ജീവ ചിത്രം ടിടിടി. തലൈവർ തമ്പി തലമയിൽ എന്ന ചിത്രത്തിൻ്റെ സംവിധാനം ഫാലിമിയിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവനാണ്. പ്രവാസി വ്യവസായിയായ കണ്ണൻ രവിയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തീർത്തും അപ്രതീക്ഷിതമായാണ് പൊങ്കലിന് ടിടിടി റിലീസ് ചെയ്തതെന്ന് ദുബായിൽ ചിത്രത്തിൻ്റെ പ്രീമിയർ പ്രദ‍‌ർശനത്തിന് ശേഷം കണ്ണൻ രവി പറഞ്ഞു.

അപ്രീതക്ഷിതമായിട്ടാണ് ടിടിടിയുടെ റിലീസ് സംഭവിച്ചതെന്നും എന്നാൽ മികച്ച പ്രതികരണത്തോടെയാണ് സിനിമ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും കണ്ണൻ രവി പറഞ്ഞു. ജനനായകൻ മാറ്റിവച്ചതോടെയാണ് ടിടിടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. സിനിമ തനിക്ക് വെറുമൊരു ബിസിനസ്സല്ലെന്നും ഒരു പാഷനാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ചിത്രം ജനനായകൻ, ശിവകാർത്തികേയൻ – ജയം രവി – സുധ കൊങ്ക ചിത്രം പരാശക്തി, കാർത്തി – നളിൻ കുമാരസ്വാമി ചിത്രം വാ വാധിയാർ എന്നിവയാണ് പൊങ്കലിന് റിലീസായി നിശ്ചിയിച്ചിരുന്നത്. വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ജനനായകനായിരുന്നു വലിയ ഹൈപ്പും പ്രീബുക്കിം​ഗും. എന്നാൽ ജനനായകനും പരാശക്തിയും സെൻസർ പ്രശ്നങ്ങളിൽ കുടുങ്ങി. അവസാന നിമിഷം പരാശക്തി സെൻസർ അനുമതി നേടി റിലീസായെങ്കിലും ജനനായകൻ കോടതിയിലേക്ക് എത്തി. ഇതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേ​ഗം പൂർത്തിയാക്കി കണ്ണൻ രവിയും സം​ഘവും ടിടിടി തീയേറ്ററുകളിലേക്ക് എത്തിച്ചത്. ബി​ഗ് ബജറ്റ്, പാൻ ഇന്ത്യൻ സ്വഭാവത്തിലുള്ള മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ചെറിയ കോമഡി ചിത്രമായ ടിടിടി പൊങ്കൽ കളക്ഷനിൽ തൂക്കിയടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ കാണുന്നത്.

മലയാളിയായ നിതീഷ് സഹദേവനാണ് ചിത്രം ഒരുക്കിയത്. ഫാലിമി എന്ന മനോഹരമായ സിനിമ കണ്ടാണ് അദ്ദേഹത്തെ അറിയുന്നത്. മലയാളി സം​ഗീത സംവിധായകനായ വിഷ്ണു വിജയനാണ് ടിടിടിയിലെ ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കിയിരിക്കുന്നതെന്നും അതിനാൽ തന്നെ മലയാളികൾക്കും ചിത്രം ഏറെ ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു

TAGGED:JeevaKannan RaviNITHISH SAHADEVANTTT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍; ‘വാമനനി’ലെ ​ഗാനം പുറത്തുവിട്ടു

September 25, 2022
Entertainment

ജയിലർ ഓടിടിയിലേക്ക്,ആമസോൺ പ്രൈമിലൂടെയായിരിക്കും സ്ട്രീമിംഗ്

September 2, 2023
Entertainment

നിഞ്ചാ ട്രെയിനിംഗുമായി ടൊവിനോ; വീഡിയോ

January 20, 2024
Entertainment

‘ഞാന്‍ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കില്‍ എന്റെ സിനിമ കൂടുതല്‍ ബോക്‌സ് ഓഫീസ് ഹിറ്റായേനെ’; അനുരാഗ് കശ്യപ്

December 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?