EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആ‍ർ.ജെ.ഡിയും എൽഡിഎഫിൽ തുടരും,യുഡിഎഫ് പ്രവേശന ച‍ർച്ചകൾ വഴിമുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആ‍ർ.ജെ.ഡിയും എൽഡിഎഫിൽ തുടരും,യുഡിഎഫ് പ്രവേശന ച‍ർച്ചകൾ വഴിമുട്ടി
News

ആ‍ർ.ജെ.ഡിയും എൽഡിഎഫിൽ തുടരും,യുഡിഎഫ് പ്രവേശന ച‍ർച്ചകൾ വഴിമുട്ടി

Web Desk
Last updated: January 15, 2026 12:44 PM
Web Desk
Published: January 15, 2026
Share

കോഴിക്കോട്: കേരള കോൺ​ഗ്രസ് മാണിക്ക് പുറമേ യുഡിഎഫ് പ്രവേശന ച‍ർച്ചകൾ അവസാനിപ്പിച്ച് ആർജെഡിയും. ആർജെഡി യുഡിഎഫിലേക്ക് എത്തിയേക്കും എന്ന രീതിയിൽ നേരത്തെ മുതൽ വാ‍ർത്തകളുണ്ടായിരുന്നു. ഏറെക്കാലമായി ഇടതുമുന്നണിയിൽ അതൃപ്തരായി തുടരുന്ന ആ‍ർജെഡി മാസങ്ങളായി യുഡിഎഫ് നേതൃത്വവുമായി ആശയവിനിമയം നടത്തി വരികയായിരുന്നു.

വടകര,കൽപറ്റ സീറ്റുകൾ വിട്ടുതരാൻ യുഡിഎഫ് നേതൃത്വം വിസമ്മതം അറിയിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. എൽഡിഎഫിൽ തുടരാനും നിലവിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകൾ കൂടാതെ കോവളം സീറ്റ് കൂടി ആവശ്യപ്പെടാനുമാണ് നീക്കം. ജോസ് കെ മാണി നിയമസഭയിലേക്ക് ജയിച്ചാൽ രാജ്യസഭാ സീറ്റും കൂടി ആർജെഡി ആവശ്യപ്പെട്ടേക്കും.

വടകരയിൽ കെ.കെ രമയെ മാറ്റാനാവില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. രാജ്യസഭാ സീറ്റെന്ന ആർജെഡി ആവശ്യവും യുഡിഎഫ് തള്ളി. ഇതോടെ എൽഡിഎഫിൽ തുടരാനും വടകര, കൽപറ്റ, കൂത്തുപറമ്പ് സീറ്റുകളിൽ വീണ്ടും മത്സരിക്കാനും ആർജെഡി തീരുമാനിച്ചത്. ഇതോടൊപ്പം കോവളം സീറ്റ് കൂടി ആർജെഡി ആവശ്യപ്പെട്ടേക്കും. വടകര സീറ്റിൽ കഴിഞ്ഞ തവണ മനയത്ത് ചന്ദ്രനാണ് പാർട്ടിക്കായി മത്സരിച്ചത്.

കെ.കെ രമ അവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ശ്രേംയ്യസ് കുമാർ അവിടെ മത്സരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാൽ ഈ നിർദേശം ആർജെഡി തള്ളി. എൻസിപിയുടെ കൈയിലുള്ള എലത്തൂർ സീറ്റ് വടകരയ്ക്ക് പകരം ഏറ്റെടുക്കാം എന്ന് ആർജെഡി അറിയിച്ചെങ്കിലും എൻസിപി ഇതു സമ്മതിക്കാൻ സാധ്യതയില്ലാത്തതിനാൽ ആ നീക്കവും വഴിമുട്ടി. കൽപറ്റയിൽ ശ്രേംയ്യസ്സ് കുമാർ മത്സരിക്കാൻ സാധ്യതയില്ല. ഒരു യുവനേതാവോ ചിലപ്പോൾ ശ്രേയ്യസ്സിൻ്റെ കുടുംബത്തിൽ നിന്നോ അവിടെയൊരു സ്ഥാനാർത്ഥി ഉണ്ടാവും എന്നാണ് സൂചന. കൂത്തുപറമ്പിൽ കെ.പി മോഹനൻ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ പ്രാദേശിക തലത്തിൽ എതി‍ർപ്പുണ്ട്.

TAGGED:KalpettaLDFRJDUDFVadakara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

August 25, 2022
News

സൗദിയിൽ കുട്ടികളുടെ വാക്സിനേഷന് ഇ-സർട്ടിഫിക്കറ്റ്

January 31, 2023
News

സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം

August 27, 2022
News

‘ഗോവിന്ദന്‍ മാഷെ പോയി കാണൂ’, കുഞ്ഞിന് ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെ അപമാനിച്ച് സുരേഷ് ഗോപി

March 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?