അഖിൽ സത്യൻ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി തീയേറ്ററിലെത്തിയ സർവ്വം മായ 2025-ലെ വലിയ ഹിറ്റുകളിലൊന്നായി മാറുമ്പോൾ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ നല്ല നേരം തെളിയുകയാണ്. . ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളി ചിത്രത്തിന് വലിയൊരു ആൾക്കൂട്ടം തീയേറ്ററുകളിലേക്ക് എത്തുന്നത്. പരീക്ഷണ ചിത്രങ്ങളും വിവാദങ്ങളും നിറഞ്ഞ ഒരു അധ്യായത്തിനൊടുവിൽ നിവിന് സർവ്വം ശുഭമാകുകയാണോ. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുണ് രാഘവനുമായി നിവിനും അജുവും നടത്തിയ സംഭാഷണത്തിൽ നിന്ന്…
ഓരോ മനുഷ്യനും നല്ല നേരവും ചീത്ത നേരവും ഉണ്ട്…. നിങ്ങൾ അഭിനയിച്ച നിങ്ങളടെ ഒരു ഹിറ്റ് പടത്തിലെ ഡയലോഗ് തന്നെയാണ്. ചീത്ത നേരം കഴിഞ്ഞോ ?
നിവിൻ: അറിയില്ല, കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് താല്പര്യം. ചീത്തസമയം വന്നാലും അത് നന്നായി എന്ന് എനിക്ക് തോന്നുന്നു നമ്മൾ അങ്ങനെ ഒരു ഫേസ് ഒക്കെ കണ്ടത്. സിസിനിമകൾ നല്ലതാവാം മോശമാവാം ഓടാം ഓടാതിരിക്കാം എന്തു വേണമെങ്കിലും ഈ ഇൻഡസ്ട്രിയിൽ നടക്കാം എന്നുള്ളത് നമുക്ക് അറിയാലോ സർവ്വം മായ ഇപ്പോ ഹിറ്റായി എല്ലാവരും പ്രേക്ഷകരെ ഏറ്റെടുത്ത ഒരു സന്തോഷമുണ്ട്. പക്ഷേ ഓവർ ആയിട്ട് സന്തോഷിക്കുന്നില്ല താനും.
അജു: തുടക്കത്തിൽ അഖിലിനോട് നിവിൻ വിളിച്ചു പറഞ്ഞ കേൾക്കുണ്ട് അതായത് നമുക്ക് മറ്റു സിനിമകളുമായി കോമ്പറ്റീഷൻ വേണ്ട ഓൺ ഫിഗേഴ്സ് വേണ്ട അത് ഫിഗേഴ്സ് വെച്ച് പ്രൊജക്ട് ചെയ്തുള്ള ഒരു ഒഫീഷ്യൽ പ്രൊമോഷൻ രീതി വേണ്ട എന്നായിരുന്നു.
നമ്മളിപ്പോ എത്ര കോടി മുടക്കിയിട്ട് പ്രൊമോഷൻ വർക്ക് നടത്തി കഴിഞ്ഞാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ മലയാളികൾ അത് എടുത്ത് കളയും എന്നാണ് സിനിമയിൽ എനിക്ക് തോന്നിയിട്ടുള്ളത്
നിവിൻ: നമ്മൾ ഒരുപാട് പൈസ മുടക്കി നമുക്ക് എന്തു വേണമെങ്കിലും ചെയ്യാം. ലിമിറ്റ് ഇല്ലാത്ത രീതിയിൽ പ്രൊമോഷൻ ചെയ്യാം. ആൾക്കാരെ എന്ത് വേണം ചെയ്യാം . പക്ഷേ അകത്ത് വന്നിട്ട് പ്രേക്ഷകരാണ് തീരുമാനിക്കുക. അപ്പൊ അവർക്ക് കണക്റ്റ് ആകുന്ന രീതിയിലുള്ള സ്റ്റോറി ഉണ്ടാവുക. പെർഫോമൻസ് ചെയ്യാൻ വേണ്ടി ശ്രമിക്കുക അതൊരു വളരെ ഹോണസ്റ്റ് ആയിട്ട് നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ ബാക്കി ഉള്ളതിന് വലിയ ആവശ്യമൊന്നുമില്ല. പടം വരുന്നുണ്ടെന്നുള്ള ഒരു അവെർനസ് ജനങ്ങളിലേക്ക് കൊടുത്താൽ മതി ബാക്കി സിനിമയാണ് സംസാരിക്കുന്നത് ബാക്കി നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല. സിനിമ സംസാരിച്ചിട്ടേ കാര്യമുള്ളൂ .
ഞാൻ ആലോചിക്കുന്ന കാര്യം ഒരു മാക്സിമം ഒന്നോ രണ്ടോ വർഷം ഹിറ്റ് വന്നി ല്ലെങ്കിൽ എത്ര വലിയ നടനാലും കൈയൊഴിയുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് . അവിടെ നിവിനെക്കാളും നിവിൻ ഫാൻസിനാണ് എങ്ങനെയെങ്കിലും ഈ സിനിമ ഒന്ന് ഹിറ്റ് ആയാൽ മതി എന്നുള്ളതാണ് അത് തന്നെയാണ് ഈ ചങ്ങാതിയുടെ ഏറ്റവും വലിയ അനുഗ്രഹം
അജു: സ്ലീപ്പർ സെൽസ് എന്ന് ലാൽ സാർ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് നിവിനാണെന്ന് ആദ്യം പറഞ്ഞത് വിനീത് ശ്രീനിവാസനാണ്. വർഷങ്ങൾക്ക് ശേഷം ഷൂട്ടിനിടെ വിനീത് അതു എന്നോടും നിവിനോടും പറഞ്ഞിരുന്നു. എന്നോട് പറഞ്ഞിട്ടുണ്ട് അവന് അറിയില്ല അവനെ എത്രമാത്രം ജനങ്ങൾക്ക് ഇഷ്ടമാണെന്നുള്ളത്
നിവിൻ; ഞാൻ അതു റിയലൈസ് ചെയ്തില്ല എന്നതാണ് സത്യം
അജു: നമ്മൾ ഒരു ഫോർമാറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് സപ്പോസ് വൺ ഡേയിൽ കളിക്കുകയാണ് അപ്പോൊ പെട്ടെന്ന് വന്നിട്ട് ടെസ്റ്റിലെ രീതിയിൽ കളിക്കണം എന്ന് കുറെ ഉപദേശം വരുമ്പോൾ ആർക്കാണെങ്കിലും ഒരു മാറ്റം തോന്നും. നമുക്ക് ഒരു ആക്ടർ എന്നുള്ള ഒരു സംഭവം കാലിബർ പ്രൂവ് ചെയ്യുന്ന ചോയ്സസ് ഓ സിനിമകളിൽ എടുക്കണം എന്ന് പറയുമ്പോൾ റൈറ്റ് ആയിട്ട് അത് എടുക്കുന്ന സിനിമകളായി മാറണം അല്ലെങ്കിൽ പുറത്തു വരുമ്പോൾ അത് ആരുടെയും കുറ്റം കൊണ്ടല്ല എന്തോ നല്ല സമയവും മോശം സമയം എന്ന് പറഞ്ഞാൽ ആ സിനിമകൾ പ്രേക്ഷകർക്ക് കണക്റ്റ് ആവാതിരിക്കുമ്പോൾ വാണിജ്യമായി അത് കമേഴ വിജയമായി മാറാതിരിക്കുമ്പോൾ നാച്ചുറലി അത് അഫക്ട് ചെയ്യപ്പെടും. കനകം കാമിനി കലഹം അതിന്റെ ഒരു എക്സാമ്പിൾ ആണ്. കനകത്തിന് രണ്ട് പ്രേക്ഷകരെ ഉള്ളൂ. ആ സിനിമ കണ്ടവർക്ക് പല അഭിപ്രായമില്ല ഇഷ്ടപ്പെട്ടു, അല്ലെങ്കിൽ ഇഷ്ടമേ അല്ല അതിനിടയിൽ ഒരു അഭിപ്രായമുള്ളവർ ആ സിനിമയ്ക്ക് ഇല്ല.
80-90 കാലഘട്ടത്തിൽ ഒക്കെ പെട്ടെന്ന് കണക്റ്റ് ആകുന്ന പഴയ ഒരു സാധനം , ആ ഒരു പാലക്കാടൻ ഗ്രാമീണത , ആ ഒരു തറവാട് വീട് അതിലേക്കൊക്കെ വരുമ്പോൾ ആ സിനിമ കുറച്ചുകൂടി കണക്റ്റ് ആകുന്നുണ്ട്
നിവിൻ: അഖില ഭയങ്കര ഈ ഡൗൺ ടുത്ത് എർത്ത് ആയിട്ടുള്ള ഒരു മനുഷ്യനാണ്. ഷൂട്ടില്ലെങ്കിൽ നേരെ വീട്ടിൽ പോകും, പെറ്റ് ഡോഗ്സിനെ നോക്കി വീട്ടുകാർക്കൊപ്പമാണ് സമയം ചിലവിടുന്നത്. അങ്ങനെയൊരാളാണ് അഖിൽ വളരെ റൂട്ടഡായിട്ടുള്ള മനുഷ്യൻ. അപ്പോൾ അഖിലിൻ്റെ കഥകളും കഥാപാത്രങ്ങളും അങ്ങനെയുള്ളവരാണ്. എല്ലാ കഥാപാത്രങ്ങളും വളരെ റൂട്ട്ഡാണ്. അത് എല്ലാവർക്കും കണക്റ്റ് ആയി ഭയങ്കര ഹോണസ്റ്റ് ആയിട്ടാണ് അഖിൽ ഇതിനെ അപ്രോച്ച് ചെയ്തത്.
സത്യൻ അന്തിക്കാട് സാറിൻ്റെ രീതി തന്നെയാണ് അഖിലിൻ്റേയും റഫറൻസ്. പല സ്ഥലങ്ങളിൽ നമ്മുക്കത് കാണാൻ പറ്റും. നമ്മൾ ഇപ്പോഴും ആഘോഷിക്കുന്ന പല സിനിമകളും സത്യൻ സാറും ശ്രീനി സാറും അവരെല്ലാം വളരെ ആത്മാർത്ഥമായി മണ്ണിനോടും മനുഷ്യനോടും ചേർന്നു നിന്നെടുത്ത സിനിമകളാണ് 20 – 30 കൊല്ലം കഴിഞ്ഞിട്ടും നമ്മൾ ഓർത്തിരിക്കുന്നത്.
ഒരു അന്തിക്കാട് കൈപ്പുണ്യം ഉണ്ട് ആ സിനിമയിൽ…
നിവിൻ: ഈ സിനിമ സ്റ്റാർട്ട് ചെയ്തത് മുതൽ ഭയങ്കര ബ്ലെസ്സിംഗ് ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു. കാരണം എന്റെ അതിനു മുമ്പ് ഇറങ്ങേണ്ടിയിരുന്ന പടങ്ങൾ ഉണ്ടായിരുന്നു. ഫോർ എക്സാമ്പിൾ ഡിയർ സ്റ്റുഡൻസ് ഇറങ്ങേണ്ടതായിരുന്നു. തമിഴ് രാം സാറിന്റെ പടം ഇറങ്ങേണ്ടതായിരുന്നു. ബേബി ഗേൾ ഒക്ടോബർ റിലീസ് പ്ലാൻ ചെയ്ത സിനിമയാണ്. അപ്പൊ ഇതെല്ലാം ഇറങ്ങേണ്ടിരുന്നിട്ട് ഇതെല്ലാം പല പല കാരണങ്ങൾ കൊണ്ട് മാറിപ്പോയി . കൃത്യം ഒരു ക്രിസ്മസ് സമയത്ത് വേറെ ഒരുപാട് വലിയ പടങ്ങൾ ഇല്ലാതെ പടം തീയേറ്ററിലെത്തി. അതും വെക്കേഷൻ കാലത്ത് കൃത്യമായി ഒരു ഫാമിലി ഫീൽ ഗുഡ് പടം. ഇതു കഴിഞ്ഞപ്പോൾ ഞാൻ ആലോചിക്കുന്നത് നമ്മൾ ഒരുപാട് പ്ലാൻ ചെയ്യും ഇതിനേക്കാളും വലിയതാണ് മുകളിൽ ഇരിക്കുന്ന ആളുടെ പ്ലാൻ. അപ്പോ അയാളെ ഒന്ന് വിശ്വസിച്ചിട്ടുണ്ടാവും അതിൽ ട്രസ്റ്റ് ചെയ്യാം. അല്ലാതെ വേറൊന്നും ഒരു കാര്യവുമില്ല




