EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി
News

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി

Web Desk
Last updated: December 24, 2025 1:11 PM
Web Desk
Published: December 24, 2025
Share

കൊൽക്കത്ത: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റുമായ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി. ബീഹാറിലെ സമസ്തിപൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച.

രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് ശ്രീമതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് ട്രെയിനിൽ സമസ്തിപൂരിലേക്ക് വന്നത്.

ഉറങ്ങുമ്പോൾ തലയ്ക്ക് അടുത്തായാണ് ബാഗ് വച്ചതെന്നും എഴുന്നേറ്റ് നോക്കിയപ്പോൾ ആണ് ബാഗ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായതെന്നും ശ്രീമതി പറഞ്ഞു. ബോഗിയിൽ യാത്ര ചെയ്ത പലരുടേതയും ബാഗുകളും പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരും വന്നില്ല. ടിടിയേയും കണ്ടില്ല. പിന്നിട് ഒരു പൊലീസുകാരനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും വളരെ നിർജീവമായാണ് ഇടപെട്ടത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പറഞ്ഞു.

TAGGED:Mahila AssociationPK Sreemathi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും

October 31, 2023
News

യുഎൻ എച്ച്ആർസിയിൽ കശ്മീർ വിഷയത്തിൽ വിമർശനം ഉന്നയിച്ച പാകിസ്ഥാൻ്റെ വായടപ്പിച്ച് ഇന്ത്യ

March 4, 2023
News

‘ലോകം ഒരു കുടക്കീഴിലേക്ക്’; 27 പവലിയനുകളുമായി ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു

August 7, 2022
News

ബഹിഷ്കരണവും കൂകി വിളികളും; ഗാസ ആക്രമണത്തിൽ യു.എൻ പൊതുസഭയിൽ ഒറ്റപ്പെട്ട് നെതന്യാഹു

September 27, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?