EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ: ആദ്യഫലം ഒൻപത് മണിയോടെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ: ആദ്യഫലം ഒൻപത് മണിയോടെ
News

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ: ആദ്യഫലം ഒൻപത് മണിയോടെ

Web Desk
Last updated: December 12, 2025 7:19 PM
Web Desk
Published: December 12, 2025
Share

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. എല്ലായിടത്തും രാവിലെ എട്ട് മണിക്ക് കൌണ്ടിംഗ് ആരംഭിക്കും പത്ത് മണിയോടെ തന്നെ ചിത്രം തെളിയുമെങ്കിലും ബ്ലോക്കുകളും പഞ്ചായത്തും അടക്കം പൂർണഫലം കിട്ടണമെങ്കിൽ ഉച്ചയാവും.

തദ്ദേശത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനാവും എന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. എന്നാൽ അതിശക്തമായി തിരിച്ചു വരണം എന്നത് യുഡിഎഫിൻ്റെ പ്രതീക്ഷയും ആഗ്രഹവുമാണ്. തലസ്ഥാനത്ത് അടക്കം നിർണായക നഗരസഭകൾ പിടിക്കുക എന്നതാണ് ബിജെപിയുടെ സ്വപ്നം

തദ്ദേശഫലം വന്ന് മൂന്ന് മാസത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തും എന്നതിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കൃത്യമായി അറിയാൻ നാളെ സാധിക്കും. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ ഇത്രയും തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണലിനായി സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 74 ശതമാനത്തോളമാണ് പോളിങ്. 2.10 കോടിയോളം പേർ വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിംഗ് ശതമാനം ഇന്ന് അറിയാനാകും.

TAGGED:Kerala Local Body ElectionLocal Body election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎസ്-കാനഡ അതിർത്തിയിൽ മരിച്ച ഇന്ത്യക്കാർ ഗുജറാത്ത് സ്വദേശികൾ

April 3, 2023
News

ഏത് നിമിഷവും വധശിക്ഷ നടപ്പാക്കാം, ജീവന് വേണ്ടി യാചിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

September 2, 2023
News

ഇന്നലെ രാത്രി ഒരുപാട് ചിരിച്ചിട്ടുണ്ടാവും അവ‍ർ, ഒടുവിൽ ഇങ്ങനെ കരയാനായി, വിശ്വസിക്കാനാവുന്നില്ല സുധീ..

June 5, 2023
News

അശരണർക്കായി യമനിൽ ഗ്രാമം പണിത് കുവൈറ്റിലെ ചാരിറ്റി സംഘടന

October 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?