EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ ഉത്പന്നങ്ങളുമായി യുഎഇയിലേക്ക് ടൈഗർ ഫുഡ്സ് ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പുതിയ ഉത്പന്നങ്ങളുമായി യുഎഇയിലേക്ക് ടൈഗർ ഫുഡ്സ് ഇന്ത്യ
Diaspora

പുതിയ ഉത്പന്നങ്ങളുമായി യുഎഇയിലേക്ക് ടൈഗർ ഫുഡ്സ് ഇന്ത്യ

Web Desk
Last updated: December 1, 2025 10:55 AM
Web Desk
Published: December 1, 2025
Share

ദുബായ്: 1983 മുതൽ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച വിശ്വസനീയ ബ്രാൻഡുകളുമായി ഇന്ത്യൻ വിപണയിൽ മുൻനിരക്കാരായി തുടരുന്ന ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക്. ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്.

ദുബൈയിൽ നടന്ന പ്രൗഢ ​ഗംഭീരമായ ചടങ്ങിലാണ് ടൈഗർ ഫുഡ്സ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്. യുഎഇയിലെ പ്രമുഖ പ്രാദേശിക വിതരണ ശൃംഖലയായ അബ്രേക്കോയുമായി ചേർന്നാണ് ടൈഗർ ഫുഡ്സ് യുഎഇയിൽ ഉല്പന്നങ്ങൾ എത്തിക്കുന്നത്. ഇതിനായി അബ്രേക്കോയുമായി പ്രത്യേക പങ്കാളിത്തം കമ്പനി പ്രഖ്യാപിച്ചു.

ടൈഗർ ഫുഡ്സ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ അബ്രേക്കോയുടെ ശക്തമായ വിതരണ ശൃംഖലയും വിപുലമായ റീട്ടെയിൽ സാന്നിധ്യവും സഹായകരമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 1983 മുതൽ വിപണിയിൽ ശുദ്ധി, പുതുമ, വിശ്വാസം എന്നിവയ്ക്ക് വേണ്ടി എപ്പോഴും നില കൊള്ളുന്ന ടൈഗർ ഫുഡ്സിനെ യുഎഇയിലേക്ക് എത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു ടൈഗർ ഫുഡ് ഇൻഗ്രിഡിയന്റ്സ് ഉടമയും സിഇഒ യു മായ വൈ. മുഹമ്മദ് ഷിബിൻ അഭിപ്രായപ്പെട്ടു:

ടൈഗർ ഫുഡ്സ് ചീഫ് സ്റ്റ്രാറ്റജി ഓഫീസറും ഉപദേഷ്ടാവുമായ സികന്ദർ ഖാൻ, ടൈഗർ ഫുഡ്സ് ഉടമയും സി.ഇ.ഒയുമായ മുഹമ്മദ് ഷിബിൻ , അബ്രെക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ മുഹമ്മദ് ഷാജി , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കമ്പനിയുടെ ഭാവി നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന സി.ഇ.ഒയുടെ മകൻ കൂടിയായ മുഹമ്മദ് അഫ്ഫാനും ചടങ്ങിൽ സംബന്ധിച്ചു.

ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകൾ

ചായ് ഡ്രോപ്പ്സ്: കരക് ചായ്, സഫ്രാനി തുടങ്ങി പ്രചാരത്തിലുള്ള രുചികളിൽ ലഭ്യമാകുന്ന ചായ് ഡ്രോപ്സ് . ഒരു തുള്ളിയിൽ തന്നെ ശുദ്ധമായ ചായയുടെ രുചിയും സുഗന്ധവും പുതുമയും അനുഭവിക്കാം.

നാചുറൽ ഫുഡ് കളേഴ്സ്: കൃത്രിമ നിറങ്ങൾക്ക് പകരം സസ്യ ഘടകങ്ങളിൽ നിന്നുള്ള ആരോഗ്യകരവും ‘ക്ലീൻ-ലേബൽ’ ആയ നിറങ്ങൾ

ലിക്ക്വിഡ് സീസണിംഗ്: ബിരിയാണി, മംഡി, കറി മസാല തുടങ്ങിയ വിഭവങ്ങളിൽ റെസ്റ്റോറന്റ് നിലവാരത്തിലുള്ള രുചിയും സുഗന്ധവും എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രകൃതി എക്സ്ട്രാക്ട് സീസണിംഗ്. ആരോഗ്യകരമായ ഭക്ഷണശൈലിയെയാണ് ടൈഗർ ഫുഡ്സ് അവതരിപ്പിക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ശുദ്ധമായ ഘടകങ്ങൾ, സുസ്ഥിരത, ഗുണമേന്മ തുടങ്ങിയ ബ്രാൻഡിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യു എ ഇ വിപണിയിലേക്ക് ടൈഗർ ഫുഡ്സ് പ്രവേശിക്കുന്നത്

 

TAGGED:Tiger Foods IndiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNewsReal Talk

അയർലൻഡിലേക്ക് അഭയാർത്ഥി പ്രവാഹം; പ്രതിസന്ധി രൂക്ഷം

October 25, 2022
Sports

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

March 10, 2023
News

യുഎഇയിലെ തൊഴിൽ മേഖലയ്ക്ക് പുത്തൻ ഉണർവ്

September 12, 2022
News

യുഎഇയിൽ ഇന്ന് ചൂട് കൂടാൻ സാധ്യത

August 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?