EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്
News

പേഴ്സണൽ ലോണിനുള്ള കുറഞ്ഞ ശമ്പളപരിധി ഒഴിവാക്കി യുഎഇ സെൻട്രൽ ബാങ്ക്

Web Desk
Last updated: November 19, 2025 4:30 PM
Web Desk
Published: November 19, 2025
Share

ദുബായ്: വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാൻ മിനിമം ശമ്പള പരിധി നിശ്ചയിച്ച നിബന്ധന റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. ഇതോടെ കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടാൻ അവസരം ലഭിക്കും.

പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം 5,000 ദിർഹം ശമ്പള പരിധി ധനകാര്യസ്ഥാപനങ്ങൾ നിർബന്ധമാക്കിയിരുന്നു. ഇനി ഇതിനു പകരം മറ്റു ഘടകങ്ങൾ ഉപയോഗിച്ചാവും ഇനി വായ്പദാതാക്കൾ അപേക്ഷകളിൽ തീരുമാനമെടുക്കും.

അതേസമയം പരമാവധി വായ്പാ തുക പ്രതിമാസ ശമ്പളത്തിന്റെ 20 മടങ്ങും, തിരിച്ചടവ് കാലാവധി 48 മാസമായും പരിമിതപ്പെടുത്തിയിട്ടുണ്ട്. തവണകൾ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടരുത് എന്ന നിബന്ധനയും ഇതിൽ ഉൾപ്പെടുന്നു. നിബന്ധനകൾ, നിരക്കുകൾ, ഫീസ് എന്നിവ വ്യക്തിഗത ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നത് തുടരും.

അതേസമയം ശബളവുമായി ബന്ധപ്പെട്ട തിരിച്ചടവുകൾ കൃത്യമായിരിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടം വാങ്ങുന്നവർ തൊഴിൽ നഷ്ട സാധ്യതയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം.ഒരു ജീവനക്കാരൻ തൊഴിൽരഹിതനാകുമ്പോൾ തവണകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎഇ ബാങ്കുകൾ ബാധ്യസ്ഥരല്ല. ബാങ്കുമായി ധാരണയിൽ എത്തിയില്ലെങ്കിൽ പേയ്‌മെന്റുകൾ മുടങ്ങുന്നത് സങ്കീർണമായ നിയമനടപടികളിലേക്ക് നീങ്ങിയേക്കാം.

TAGGED:Central bankUAEuae central bank
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുസ്സോളിനിയെ വധിക്കാൻ ശ്രമിച്ച വനിതയ്ക്ക് അയർലൻഡിൽ സ്മാരകം

October 22, 2022
News

പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യദിനാഘോഷം

August 15, 2023
News

കാലവ‍ർഷം അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും എത്തും

May 18, 2023
News

യുഎഇയില്‍ പത്ത് ലക്ഷം കവിഞ്ഞ് ആകെ കോവിഡ് കേസുകള്‍; ഇന്ന് ഒരു മരണം

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?