തിരുവനന്തപുരം: മന്ത്രിസഭയിൽ അറിയിക്കാതെ കേരള സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കം സമവായത്തിലേക്ക്. കരാറിൽ നിന്നും പിന്മാറാമെന്ന സിപിഎം നിർദേശം സിപിഐ അംഗീകരിച്ചു. ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കരാറിൽ നിന്നും പിന്മാറുകയാണെന്ന് കാണിച്ച് കേരളം ഇന്നു തന്നെ കേന്ദ്രത്തിന് കത്തു നൽകും.
വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുകയും ചെയ്തു. സാധാരണ ബുധനാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭായോഗം സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണനീക്കത്തെ തുടർന്ന് വൈകിട്ടത്തേക്ക് മാറ്റിയിരുന്നു. കരാറിൽ നിന്നും പിന്മാറാൻ കേന്ദ്രത്തിന് നൽകുന്ന കത്തിൻ്റെ പകർപ്പ് സർക്കാർ സിപിഐ നേതൃത്വത്തിന് ലഭ്യമാക്കും. കത്ത് മാധ്യമങ്ങൾക്ക് നൽകണമെന്ന് സിപിഐ നേതൃത്വം ആവശ്യം ഉന്നയിച്ചതായാണ് വിവരം.