EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി
News

ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളികളും കടത്തി

Web Desk
Last updated: October 7, 2025 6:23 PM
Web Desk
Published: October 7, 2025
Share

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന് മുരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയത് എന്നാണ് മുരാരി ബാബു വെളിപ്പെടുത്തിയിരിക്കുന്നത്. വിവാദ കാലത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.

താന്‍ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂര്‍ണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു പറഞ്ഞു. 2019 ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയതിന് ബി മുരാരി ബാബുവിനെ നിലവില്‍ സസ്പെന്‍റ് ചെയ്തിരിക്കുകയാണ് ദേവസ്വം വകുപ്പ്. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരിബാബുവാണ്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്ന് തിരുവിതാംകൂർ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 30, 2023
News

സൗദ്ദി ബസപകടത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരെ ഇന്ന് മദീനയിൽ ഖബറടക്കും

November 22, 2025
News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും;സ്വർണ്ണക്കപ്പിനരികിലേക്ക് 965 പോയിന്റുമായി തൃശൂർ

January 8, 2025
News

ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?