EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമസഭയിൽ ലോകായുക്ത ബിൽ പാസ്സാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമസഭയിൽ ലോകായുക്ത ബിൽ പാസ്സാക്കി
News

നിയമസഭയിൽ ലോകായുക്ത ബിൽ പാസ്സാക്കി

News Desk
Last updated: August 30, 2022 11:06 AM
News Desk
Published: August 30, 2022
Share

വൻ പ്രതിപക്ഷ പ്രതിഷേധങ്ങൾ നിലനിൽക്കേ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടയിൽ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു. പുതിയ നിര്‍ദേശങ്ങളോടുകൂടിയാണ് ഭേദഗതി ചെയ്ത ബിൽ സബ്ജക്ട് കമ്മിറ്റി സഭയിൽ അവതരിപ്പിച്ചത്. പാസ്സാക്കിയ പുതിയ ബില്ലിൽ ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്.

ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷവും കോൺഗ്രസ്‌ നേതാക്കളും ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെയാണ് അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുക എന്ന വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് കൂടി വി ഡി സതീശന്‍  കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾ സ്പീക്കര്‍ തള്ളുകയാണുണ്ടായത്.

ലോകായുക്തയും ഉപലോകായുക്തയും ചേർന്നെടുത്ത തീരുമാനങ്ങള്‍ എങ്ങിനെയാണ് ഒരു എക്സിക്യൂട്ടീവ് പരിശോധിക്കുക എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. അതേസമയം സബ്ജക്ട് കമ്മിറ്റിക്ക് ഭേദഗതി വരുത്തിയ പുതിയ ബില്ലില്‍ മാറ്റം വരുത്താമെന്ന് നിയമമന്ത്രി പി. രാജീവ്‌ സഭയില്‍ വിശദീകരിച്ചു . 1998 ൽ ലോകയുക്ത ബിൽ നടപ്പിലാക്കുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകൾ ഉണ്ടായിരുന്നില്ലെന്നും നിയമസഭയ്ക്കുള്ള അതേ അധികാരം സബ്ജക്ട് കമ്മിറ്റിക്കു കൂടി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

TAGGED:Kerala AssemblyLokayukta Bill passed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിമാന നിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാം

August 11, 2022
News

സലാം എയർ സർവ്വീസ് ആരംഭിച്ചു: വൈകാതെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എത്തും

July 12, 2023
EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
News

​ഗതാ​ഗതക്കുരുക്ക്: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

August 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?