EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
News

മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Web Desk
Last updated: August 7, 2025 6:11 PM
Web Desk
Published: August 7, 2025
Share

ദില്ലി: ക‍ർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ രേഖകൾ സഹിതം ഉന്നയിച്ച് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മീഷൻ തന്നെ കൂട്ടുനിന്നുവെന്നും രാഹുൽ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മോദിയെ അധികാരത്തിൽ നിലനി‍ർത്താൻ 25 സീറ്റുകളിൽ അട്ടിമറി നടന്നുവെന്നും രാഹുൽ ആരോപിച്ചു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാനെതിരെ ബിജെപിയുടെ പിസി മോഹനാണ് മത്സരിച്ചത്. കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് 6.26 ലക്ഷം വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് 6.58 ലക്ഷം വോട്ടും കിട്ടി. ആകെ 32,707 വോട്ടുകളുടെ വ്യത്യാസം. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയ ബാം​ഗ്ലൂ‍ർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മഹാദേവപുര നിയോജക മണ്ഡലത്തിൽ മാത്രം 1.14 ലക്ഷം വോട്ടിൻ്റെ ലീ‍ഡാണ് ബിജെപി സ്ഥാനാ‍ർത്ഥി നേടിയത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി 2.29 ലക്ഷം വോട്ടുകൾ നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1.15 ലക്ഷം വോട്ടുകൾ.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ മഹാദേവപുര മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വ്യാജവോട്ടുകൾ കൂട്ടിച്ചേർക്കപ്പെട്ടുവെന്ന് രാഹുൽ ​ഗാന്ധി പറയുന്നു.

ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകളാണ്. ഒരുലക്ഷം വ്യാജ വോട്ടർമാരാണുളളത്. ഇന്ത്യയിലെ ജനങ്ങളോട് ആണ് ഞങ്ങൾ പറയുന്നത്. മുഴുവൻ സിസ്റ്റവും മോഷ്ടിക്കുകയാണ്. ഇലക്ട്രോണിക് വോട്ടർ കണക്കുകളും സിസിടിവി ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്നാണ്. പല ഇടങ്ങളിലും ഇത് നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം തകർന്നു. താൻ പറയുന്നത് സത്യമായതുകൊണ്ടാണ് തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് മുതിരാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരമാണ് ഞാൻ ഇതെല്ലാം പറയുന്നത്. പാവപ്പെട്ടവർക്ക് ഈ രാജ്യത്ത് അവരുടെ കയ്യിലുള്ള ഒരേയൊരു അധികാരം കവർച്ച ചെയ്യപ്പെടുകയാണ്. അതിൽ ഒരു മോഡൽ മാത്രമാണ് ഇപ്പോൾ കാണിച്ചത്. ഇത് എവിടെ വേണമെങ്കിലും നടപ്പാക്കാവുന്നതാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രാഷ്ട്രീയപാർട്ടികൾ പരാതി പറയുന്നില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണ്. – രാഹുൽ ​ഗാന്ധി പറഞ്ഞു.

മഹാദേവപുരയിൽ കോൺ​ഗ്രസ് കണ്ടെത്തിയ ക്രമക്കേടുകൾ ഇപ്രകാരമാണ്.

 

  • കന്നി വോട്ടർമാരെ ചേ‍ർക്കാൻ ഉപയോ​ഗിക്കുന്ന ഫോം 6 ഉപയോ​ഗിച്ച് 70 വയസ്സുകാരി രണ്ട് ബൂത്തിൽ വോട്ട് ചെയ്തു
  • ഒരേ ആളുടെ പേര് നാല് ബൂത്തുകളിലെ വോട്ടർപട്ടികയിലുണ്ടായിരുന്നത്.
  • ഒരു ബാറിലെ വിലാസത്തിൽ ആളുകൾ വോട്ടർ പട്ടികയിൽ
  • ഒരാൾ പല സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലുണ്ട്.
  • വോട്ടർ പട്ടികയിലുള്ള 40,000 പേരുടെ മേൽവിലാസം പൂർണമായും വ്യാജമാണ്.
  • വീട്ടുനമ്പർ പൂജ്യം എന്ന് കൊടുത്ത അനവധി പേർ വോട്ടർപട്ടികയിലുണ്ട്.
  • പിതാവിൻ്റെ പേരിൻ്റെ സ്ഥാനങ്ങൾ ഇം​ഗ്ലീഷ് അക്ഷരങ്ങൾ മാത്രം കൊടുത്ത വോട്ടർമാർ പട്ടികയിലുണ്ട്.
  • ഒരേ വീട്ടിൽ താമസിക്കുന്ന 80 വോട്ടർമാരും പട്ടികയിൽ
  • തിരിച്ചറിയിൽ ഫോട്ടോകൾ ഇല്ലാത്ത 4000 വോട്ടർമാർ
  • പല കുടുംബങ്ങളിൽ നിന്നുള്ള 46 പേർക്ക് ഒറ്റ വിലാസം
  • 68 പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിൻ്റെ വിലാസം
  • ഫോം 6 ലിസ്റ്റിൽ 18 – 25 പ്രായവിഭാ​ഗത്തിൽ ആരുമില്ല.

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

December 15, 2022
News

യുഎഇ: താപനില കുറയും

October 11, 2022
News

ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

June 22, 2024
Editoreal PlusNews

സഞ്ചാരികളേ ഇതിലേ.., ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ്

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?