EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉത്തരാഖണ്ഡ് പ്രളയം: മലവെള്ളപ്പാച്ചിലിൽ ഒൻപത് സൈനികരെ കാണാതായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉത്തരാഖണ്ഡ് പ്രളയം: മലവെള്ളപ്പാച്ചിലിൽ ഒൻപത് സൈനികരെ കാണാതായി
News

ഉത്തരാഖണ്ഡ് പ്രളയം: മലവെള്ളപ്പാച്ചിലിൽ ഒൻപത് സൈനികരെ കാണാതായി

Web Desk
Last updated: August 6, 2025 12:09 AM
Web Desk
Published: August 6, 2025
Share

ഹർഷിൽ: ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ചയുണ്ടായ പ്രളയത്തിൽ സൈനികരെ കാണാതായി. ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപത്താണ് ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം വീണ്ടും മറ്റൊരു പ്രദേശത്തും മേഘവിസ്ഫോടനമുണ്ടായി. ആകെ അൻപതോളം പേരെ മിന്നൽ പ്രളയത്തിൽ കാണാതായതായിട്ടുണ്ടെന്നാണ് കണക്ക്.

ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന സ്റ്റോപ്പ് ഓവറാണ് ധരാലി, നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെയുണ്ട്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.

ഇന്ത്യൻ ഹിമാലയത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് മേഘവിസ്ഫോടനങ്ങൾ. കുറഞ്ഞ സമയത്ത് വൻതോതിൽ ഒരു ചെറിയ പ്രദേശത്തിന് മുകളിൽ മേഘങ്ങളുടെ വലിയകൂട്ടം രൂപപ്പെടുകയും അതിശക്തമായ മഴ പെയ്യുകയും ചെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തിന് പിന്നാലെ മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയും സമീപത്തെ ഗ്രാമങ്ങളെ ഒന്നാകെ തച്ചുടച്ച് കടന്നു പോകുകയായിരുന്നു. ഇതിലാണ് ചില സൈനികരെ കാണാതായത്.

മേഘവിസ്ഫോടനത്തിന് തൊട്ടുപിന്നാലെ ദുരന്തമേഖലയിലേക്ക് 150 സൈനികരെ അയച്ചെന്നും പരമാവധി പേരെ ഒഴിപ്പിച്ചെന്നും സൈന്യം അറിയിച്ചു. 40 മുതൽ 50 വരെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് പ്രിൻസിപ്പൽ സെക്രട്ടറി ആർ കെ സുധാൻഷു പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകളും സർവീസിൽ വിന്യസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGGED:floodUttarakhand Flood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വ്യാജ എല്‍.എസ്.ഡി കേസ്: പൊലീസിനെ വിളിച്ചത് ബന്ധുവെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി

July 2, 2023
News

പൂരം കലക്കൽ;എഡിജിപിയുടെ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് വിമർശനം

December 23, 2024
Editoreal PlusNews

‘ലോകമെമ്പാടും നിറയുന്ന കാരുണ്യം’; സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ശൈഖ് മുഹമ്മദ്

August 19, 2022
News

‘കഴുത്തിനു നേരെ വന്ന വെട്ട് കൈകൊണ്ട് തടുത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’, മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പി.എം ആര്‍ഷോ

January 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?