EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആസിഫും അപർണയും ജിത്തു ജോസഫ് ചിത്രത്തിൽ: ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആസിഫും അപർണയും ജിത്തു ജോസഫ് ചിത്രത്തിൽ: ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ആസിഫും അപർണയും ജിത്തു ജോസഫ് ചിത്രത്തിൽ: ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Web Desk
Last updated: August 1, 2025 6:08 PM
Web Desk
Published: August 1, 2025
Share

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണിൽ പതിഞ്ഞതിന്‍റെ ഞെട്ടലിൽ നിൽക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

 

View this post on Instagram

 

A post shared by E4 Experiments (@e4experimentsmovies)

ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ ‘രേഖചിത്രം’ ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ, ഡിഐ: ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ടിങ്.

TAGGED:asif aliMirage
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

കസവു മുണ്ടും ഷർട്ടുമണിഞ്ഞ അംബേദ്കർ; ഉണ്ണി ആറിന്റെ പുസ്തകത്തിന്റെ കവർചിത്രം വൈറലാവുന്നു

August 18, 2022
Entertainment

“റാം c/o ആനന്ദി” സിനിമയാകുന്നു, നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രമൊരുക്കുന്നത്”

December 19, 2023
Entertainment

കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു

October 31, 2025
EntertainmentNews

‘മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായി’; അപര്‍ണ നായരുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?