EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കർശന പരിശോധനയുമായി സൗദി ആഭ്യന്തര മന്ത്രാലയം; 19,541 പേർ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കർശന പരിശോധനയുമായി സൗദി ആഭ്യന്തര മന്ത്രാലയം; 19,541 പേർ പിടിയിൽ
Diaspora

കർശന പരിശോധനയുമായി സൗദി ആഭ്യന്തര മന്ത്രാലയം; 19,541 പേർ പിടിയിൽ

Web Desk
Last updated: January 5, 2025 9:55 PM
Web Desk
Published: January 5, 2025
Share

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നടപടി തുടരുന്നു. ഡിസംബർ 26 മുതൽ ജനുവരി 01 വരെ 19,541 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 അതിർത്തി സുരക്ഷാ ലംഘകരും 3,364 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായ മറ്റുള്ളവർ. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 953 പേരും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരിൽ 58 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 40 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും.

അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 129 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 33,733 നിയമലംഘകരിൽ 30,724 പുരുഷന്മാരും 3,009 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 22,827 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 5,365 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 8,954 പേരെ നാടുകടത്തുകയും ചെയ്തു.

TAGGED:Saudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി സൗദ്ദിയിൽ മരിച്ചു

November 25, 2023
BusinessDiaspora

ആയുഷ് സമ്മിറ്റിന് ഗംഭീര സമാപനം, പരമ്പരാഗത ചികിത്സാ രീതികളെ ചേർത്ത് പിടിച്ച് ഇന്ത്യയും യുഎഇയും

January 17, 2024
Diaspora

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

December 23, 2024
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?