EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദേശീയ ദിനാഘോഷങ്ങളിൽ ഖത്തർ, ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രവാസികളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദേശീയ ദിനാഘോഷങ്ങളിൽ ഖത്തർ, ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രവാസികളും
News

ദേശീയ ദിനാഘോഷങ്ങളിൽ ഖത്തർ, ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രവാസികളും

Web Desk
Last updated: December 18, 2024 5:10 PM
Web Desk
Published: December 18, 2024
Share

ദോഹ: ദേശീയദിനം ആഘോഷിച്ച് ഖത്തർ. രാജ്യത്തുടനീളം ഇന്നലെ രാത്രി മുതൽ ജനങ്ങളും പ്രവാസികളും ഒരു പോലെ ആഘോഷങ്ങളുടെ ഭാഗമായി. ഇന്നും ഇനിയുള്ള ദിവസങ്ങളിലേക്കും ആഘോഷപരിപാടികൾ നീളും.

രണ്ട് ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമെ വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ഇത്തവണ നാല് ദിവസത്തെ അവധിയാണ് ദേശീയ ദിനത്തിൽ ലഭിക്കുക. വിവിധ രാജ്യങ്ങൾ ദേശീയദിനത്തിൽ ഖത്തർ അമീറിനെ ആശംസകൾ അറിയിച്ചു.

സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. ഡിസംബർ 21 വരെയുള്ള ദിവസങ്ങളിൽ 104 സാംസ്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഇതിന് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെല്ലാം വിവിധ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 18, 19തീയ്യതികളിലാണ് രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിഞ്ഞ് ഡിസംബർ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനഃരാരംഭിക്കുക.

TAGGED:Qatar DayQatar National Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റാസല്‍ ഖൈമയില്‍ കാണാതായ പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി

May 22, 2023
News

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി

June 12, 2023
News

ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ

November 24, 2022
News

ആരോഗ്യസ്ഥിതി വിഷമകരം, ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഏത് സമയവും സ്‌ട്രോക്ക് വന്ന് വീഴാം: മഅ്ദനി

June 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?