EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി
News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

Web Desk
Last updated: December 8, 2024 2:20 PM
Web Desk
Published: December 8, 2024
Share

ദുബൈ: കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ‘ദുബൈ വാക്ക്’ എന്ന പേരിലാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3,300 കിലോമീറ്റർ നീളത്തിൽ നടപ്പാതകളും, 110 കിമീ നീളത്തിൽ നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി.

112 കിലോമീറ്റർ ജലാശയങ്ങൾക്കരികിലൂടെയും, 124 കിലോമീറ്റർ പച്ചപ്പുൽപ്പാതയിലൂടെയും പുതിയ നടപ്പാതകൾ വരും. 150 കിലോമീറ്റർ ഗ്രാമീണ പാതകളും മലയോര പാതകളുമായിരിക്കും. അങ്ങനെ 3300 കിലോമീറ്റർ കാൽനടയാത്രക്കാർക്ക് മാത്രമായി ലഭിക്കും. അതിൽ 110 കാൽനട പാലങ്ങളും ടണലുകളുമുണ്ടാവും. 2040 നകം 6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യമാണ് ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ദുബൈ ഫ്യൂച്ചർ മ്യൂസിയം, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ഡിറ്റിഎഫ്സി, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്ന് പോകാൻ കഴിയുന്ന ഇടനാഴികളും, രണ്ട് കിലോമീറ്റർ നീളുമുള്ള നടപ്പാലവും നിർമിക്കും. ഏത് കാലാവസ്ഥയിലും നടന്നുപോകാൻ കഴിയുന്ന വിധം സംവിധാനമുള്ളതായിരിക്കും ഇടനാഴികൾ. ദുബൈയുടെ പഴയകാല കാഴ്ചകൾ നടന്നുകാണാൻ സൗകര്യമുള്ള വിധം 15 കിലോമീറ്റർ നടപ്പാതയാകും അൽ റാസിലേത്. ആദ്യ ഘട്ടത്തിൽ അൽബർഷ 2, ഖവാനീജ് 2, മിസ്ഹാർ എന്നിവിടങ്ങളിൽ കാൽനടപ്പാതകൾ ഒരുങ്ങും.

പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അൽനഹ്ദ-അൽമംസാർ എന്നിവയെ ബന്ധിപ്പിച്ച് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് കടന്നുപോകാനുള്ള പ്രധാനപാലങ്ങളിലൊന്ന് നിർമിക്കും. മറ്റൊരു പാലം വർഖയെയും മിർദിഫിനെയും ബന്ധിപ്പിച്ചുള്ളതാകും. ദുബൈ സിലിക്കൺ ഒയാസിസിനെയും, ദുബൈ ലാൻഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബൈ അൽഐൻ റോഡിന് കുറുകെയും സജ്ജമാക്കും.

TAGGED:dubaiUAEWalkway
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി

March 19, 2023
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

ഗിനിയിൽ തടവിലാക്കിയവരെ നൈജീരിയക്ക്‌ കൈമാറും

November 11, 2022
News

ഖരീഫ് സീസൺ: സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലധികം പേർ

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?