EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിൽവർ ലൈനിൽ നാളെ നിർണായക ചർച്ച: വന്ദേഭാരതിന് പറ്റിയ ട്രാക്ക് വേണമെന്ന് റെയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിൽവർ ലൈനിൽ നാളെ നിർണായക ചർച്ച: വന്ദേഭാരതിന് പറ്റിയ ട്രാക്ക് വേണമെന്ന് റെയിൽവേ
News

സിൽവർ ലൈനിൽ നാളെ നിർണായക ചർച്ച: വന്ദേഭാരതിന് പറ്റിയ ട്രാക്ക് വേണമെന്ന് റെയിൽവേ

Web Desk
Last updated: December 4, 2024 10:04 PM
Web Desk
Published: December 4, 2024
Share

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നാളെയറിയാം. കെറെയിലും ദക്ഷിണ റെയിൽവേ ബോർഡ് അധികൃതരും തമ്മിൽ നാളെ നടക്കുന്ന ചർച്ചയിൽ സിൽവർ ലൈൻ ചർച്ചയാവും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയും മറ്റു റെയിൽവേ ഉദ്യോഗസ്ഥരും കെ റെയിൽ എംഡിയും അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരാണ് നാളത്തെ യോഗത്തിൽ പങ്കെടുക്കുക.

പദ്ധതിക്ക് റെയിൽവേയുടെ അനുമതി കിട്ടണമെങ്കിൽ നിലവിലുള്ള ഡിപിആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട്) മാറ്റി തയ്യാറാക്കണം. മീറ്റർഗേജിന് പകരം വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിക്കാൻ പറ്റുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ റെയിൽവേ പാതയ്ക്ക് സമാന്തരമായി വേണം സിൽവർ ലൈൻ പാത എന്നാണ് റെയിൽവേയുടെ നിർദേശം. പാതയിൽ ഉടനീളം ഡ്രൈനേജ് സംവിധാനം സജ്ജമാക്കണമെന്നും റെയിൽവേ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ സ്റ്റാൻഡേർഡ് ഗേജിലാണ് ഡിപിആർ തയ്യാറാക്കിയത്. എന്നാൽ ബ്രോഡ്ഗേജ് ലൈനാക്കി വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന തരത്തിൽ ട്രാക്കുകൾ സജ്ജമാക്കണം എന്നാണ് റെയിൽവേയുടെ ആവശ്യം. 250 കിമീ വേഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ അതിവേഗ തീവണ്ടികൾ റെയിൽവേ പുറത്തിറക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പാളങ്ങളുടെ കാര്യത്തിൽ മാറ്റം നിർദേശിക്കപ്പെട്ടിരിക്കുന്നത്. റെയിൽവേ ഭൂമി സിൽവർ ലൈനിനായി വിട്ടു തരില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചിലയിടത്തെങ്കിലും അലൈൻമെൻ്റിൽ മാറ്റം വരും പ്രത്യേകിച്ച് തിരൂർ മുതൽ കാസർഗോട് വരെയുള്ള ഭാഗത്ത്. അതിവേഗ തീവണ്ടികൾ മാത്രം ഓടുന്ന പ്രത്യേക ലൈനായിട്ടാണ് കേരളം സിൽവർ ലൈൻ വിഭാവന ചെയ്തിരുന്നതെങ്കിൽ വന്ദേഭാരത് തീവണ്ടികളും ചരക്കുവണ്ടികളും ഓടിക്കാൻ പറ്റുന്ന റെയിൽവേ ശൃംഖലയാണ് റെയിൽവെ മന്ത്രാലയം ആവശ്യപ്പെടുന്നത്.

TAGGED:BroadgageK RailSilver Line
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇതിഹാസത്തിന് വിട, പെലെയുടെ സംസ്കാരം ഇന്ന്

January 3, 2023
News

എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രഷൻ കമ്പനി, ഉടമ മലയാളി

June 12, 2024
News

ഇന്ധന വിലവര്‍ധന; ഹെയ്തിയില്‍ കലാപം

September 16, 2022
News

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

July 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?