EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Uncategorized

മുനമ്പം വിഷയത്തിൽ നിർണായക ചർച്ച: ബിഷപ്പിനെ കണ്ട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Web Desk
Last updated: November 18, 2024 7:40 PM
Web Desk
Published: November 18, 2024
Share

കൊച്ചി: കത്തിക്കേറുന്ന മുനമ്പം വിഷയത്തിൽ സമവായ നീക്കം സജീവമാക്കി മുസ്ലീംലീ​ഗ്. ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. മുനമ്പം സമരസമിതി പ്രതിനിധികളും ച‍ർച്ചയിൽ പങ്കെടുത്തു. മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള നിർദേശങ്ങൾ യോ​ഗത്തിൽ ഉരുതിരിഞ്ഞുവെന്നാണ് നേതാക്കൾ നൽകിയ സൂചന. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായി.

ചർച്ച തീർത്തും സൗഹാർദ്ദപരമായിരുന്നുവെന്നും പൊസീറ്റീവായിരുന്നുവെന്നും ചർച്ചയ്ക്ക് ശേഷം സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം വിഷയം പരിഹരിക്കാനുള്ള സാധ്യതകർ ചർച്ചയായെന്നും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ ബിഷപ്പ് ഹൗസിലാണ് ലീഗ് നേതാക്കൾ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്.

മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്നമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും അതാണ് തങ്ങളുടേയും ഫറൂഖ് കോളേജ് കമ്മിറ്റിയുടേയും നിലപാടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ പരിഹാരം കണ്ടെത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ അതിനായി മുസ്ലീംലീ​ഗ് മുൻകൈയ്യെടുക്കുമെന്ന് നേരത്തെ തന്നെ പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. . മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടിൽ എല്ലാവർക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിന് നൽകേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

മരുഭൂമിയിലെ കൊടുങ്കാറ്റിന് നിത്യസ്മാരകം: ഷാർജ സ്റ്റേഡിയത്തിൽ ഇനി സച്ചിൻ്റെ പേരിൽ സ്റ്റാൻഡ്

April 25, 2023
NewsUncategorized

തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

December 14, 2024

ന്യൂനമർദം കൂടുതൽ ശക്തിപ്പെടും: കേരളത്തിൽ മഴ തുടരും

August 13, 2025
Uncategorized

ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി

September 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?