EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാം​ഗല്യം സീസൺ 2: ‘വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചു,അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം’: അസ്മത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മാം​ഗല്യം സീസൺ 2: ‘വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചു,അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം’: അസ്മത്ത്
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2: ‘വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചു,അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം’: അസ്മത്ത്

Web News
Last updated: November 8, 2024 3:55 PM
Web News
Published: November 8, 2024
Share

മൂന്നാം വയസ്സിൽ വയനാട്ടിലുണ്ടായ മലവെളളപ്പാച്ചിലിലാണ് അസ്മത്ത് വീൽചെയറിലായത്.പിന്നീടങ്ങോട്ട് അവളുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം അതിലിരുന്നായിരുന്നു. മൂന്ന് പെൺമക്കളിൽ ചേച്ചിയും അനിയത്തിയും ഓരോരിത്തരുടെ കൈപിടിച്ച് പടിയിറങ്ങിയപ്പോൾ അസ്മത്ത് വിചാരിച്ചിരുന്നില്ല തന്റെ കൈപിടിക്കാനും ഒരു രാജകുമാരൻ വരുമെന്ന് ‘അഷറഫ്’.

അവനൊരിക്കലും അവളെ വീൽചെയറിൽ ഇരിക്കുന്ന പെണ്ണായി കണ്ടില്ല…കൂടെയുണ്ടെങ്കിൽ പിടിച്ച് നിൽക്കാൻ പറയും കൈകൊണ്ട് താങ്ങി പിടിക്കും…ഇനിയും വൈകാതെ നടക്കണമെന്ന് പറയും. അസമത്തിന്റെ പ്രണയവും ആത്മധൈര്യവും ഇപ്പോൾ അഷറഫാണ്.’വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചിട്ടുണ്ട് അവരുടെയൊക്കെ മുന്നിൽ നന്നായി തന്നെ ജീവിച്ച് കാണിക്കണമെന്ന് അസ്മത്ത്.

പൊന്നു പോലെ നോക്കാനാണ് കല്യാണം കഴിക്കുന്നതെന്ന് അഷറഫും ഒരിക്കൽ അവൾ എന്നെ കുറേ നേരം നോക്കി നിന്നിട്ട് ഇക്കൂ..എനിക്ക് ഇത്തിരി ചോറ് വാരി തരുമോയെന്ന് ചോദിച്ചു…അന്ന് തൊട്ട് കൂടെയുണ്ടെങ്കിൽ ഞാൻ വാരി കൊടുക്കാറുണ്ടെന്ന് അഷറഫ് പറയുമ്പോൾ പ്രണയത്തോടൊപ്പം വാൽസല്യവും ആ കണ്ണിൽ നിറഞ്ഞു.എഡിറ്റോറിയലും ട്രൂത്ത് ​ഗ്ലോബൽ ​ഗ്രൂപ്പും ചേർന്നൊരുക്കിയ മാം​ഗല്യം വേദിയിൽ തങ്ങളുടെ വിവാഹത്തിന് മമ്മൂക്ക വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നെന്നും…ജീവിതത്തിൽ ഇങ്ങനൊരു ഭാ​ഗ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഷറഫ്. ഇത്രയും ഭാ​ഗ്യം ചെയ്ത അവസരത്തിൽ രണ്ടുപേരും തങ്ങളുടെ ഇഷ്ട നായകനോടൊപ്പം സെൽഫി എടുക്കാനും മറന്നില്ല.ഇനി ഭാവിയിൽ എത്രയും പെട്ടെന്ന് രണ്ട് പേരും പൂർത്തീകരിച്ച് കാണാൻ ആ​ഗ്രഹിക്കുന്നത് ഒറ്റ ആ​ഗ്രഹമാണ്. അസമത്ത് നടന്നു കാണണമെന്ന് അഷറഫും ഇക്കൂന്റെ കൈപിടിച്ച് നടക്കണെമന്ന് അസമത്തും ഒന്നായി ആ​ഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

TAGGED:ashrafasmatheditorealMAMMOOTTYMANGALYAM
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

August 16, 2022
News

വിമാന യാത്രാ നിരക്ക് വർധന: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

March 30, 2023
News

പൂരം കലക്കൽ;എഡിജിപിയുടെ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് വിമർശനം

December 23, 2024

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?