EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ
DiasporaNews

നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ

Web News
Last updated: October 22, 2024 12:03 PM
Web News
Published: October 22, 2024
Share

ദുബായ്: ഇനിയും വിസ നിയമലംഘകരായി യുഎഇയിൽ തുടരുന്ന വിദേശികൾ,എത്രയും വേഗത്തിൽ തന്നെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് അറിയിച്ചു.അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെയാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

യുഎഇ സർക്കാരിന്റെ പൊതുമാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതിന് മുൻപ് നിയമപരമായ തുടർച്ച ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു

സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമം വിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകളാണ് പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത്‌ .ഒക്ടോബർ 31ന് ശേഷം പൊതുമാപ്പ് അനുപയോഗം ചെയ്തു രാജ്യത്ത് തുടർന്നുവെങ്കിൽ വലിയ രീതിയിലുള്ള ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു

പൊതുമാപ്പ് നടപടികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബായിലുള്ളത്. എമിറേറ്റിലെ 86 അമർ സെന്ററുകളിലും അൽ അവീറിലെ നിയമ ലംഘകരുടെ സെറ്റിൽമെന്റ് പരിഹാരകേന്ദ്രത്തിലും സർവീസ് ലഭ്യമാണ്. മുൻകാല വിസ ദുബായ് ആണെങ്കിൽ അവർ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ (എമിറേറ്റ്സ് ഐ ഡി ഇല്ലാത്തവർ) അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലേക്കാണ് അത്തരം ആളുകൾ പോകേണ്ടത്. ഇവിടെ നിന്ന് ആദ്യം അവരുടെ ബയോമെട്രിക് രേഖകൾ നൽകണം. പിന്നീട് അവിടെ തന്നെയുള്ള അമർ കേന്ദ്രത്തിൽ പോയി ഔട്ട്‌പാസിന് അപേക്ഷ നൽകാം .എന്നാൽ എമിറേറ്റ്സ് ഐഡി കൈവശമുള്ള ആളുകൾ നേരിട്ട് ദുബായിലെ അമർ കേന്ദ്രങ്ങളിൽ പോയി എക്സിറ്റ് പാസിറ്റ് അപേക്ഷിക്കാം.അതിനൊപ്പം വിസ നിയമലംഘകരായി കഴിയുന്നവർക്ക് രാജ്യത്ത് വീണ്ടും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ ഒരു ജോലി കണ്ടത്തി,വർക്ക് പെർമിറ്റ് നേടി അമർ കേന്ദ്രങ്ങളിൽ പോയി പുതിയ വിസക്ക് അപേക്ഷിക്കാം.പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു

TAGGED:AMNESTYdubaiGDRFALEGALUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊല: മരിച്ച അശോക് ദാസ് അറിയപ്പെടുന്ന യൂട്യൂബർ

April 6, 2024
News

കാർബൺ രഹിത ഒമാൻ പദ്ധതിക്ക് അഭിനന്ദനവുമായി അമേരിക്ക

October 17, 2022
News

ട്രെയിൻ ദുരന്തം: ബോഗിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നു, ട്രെയിനുകൾ കൂട്ടിയിടച്ചത് നൂറ് കിമീ വേഗതയിൽ

June 3, 2023
News

ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; പാകിസ്ഥാനികള്‍ അറസ്റ്റില്‍

January 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?