EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം
News

‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം

Web Desk
Last updated: October 4, 2024 3:00 PM
Web Desk
Published: October 4, 2024
Share

ദുബായ്: 75,000 പേർക്ക് ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യത്തോടെ എക്സ്പോ സിറ്റിയെ വികസിപ്പിക്കാനുള്ള മാസ്റ്റ‍ർ പ്ലാനിന് അം​ഗീകാരം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വ്യാഴാഴ്ച മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയത്.

‘എക്‌സ്‌പോ 2020 ദുബായ്’, യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (COP28) എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച നഗരത്തെ ദുബായുടെ ഭാവി വളർച്ചയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് – വാ‍ർത്ത പങ്കുവച്ച് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ കുറിച്ചു. “ഈ നഗരം യുഎഇയിലെ നവീകരണത്തിൻ്റെയും സുസ്ഥിരതയുടെയും അടയാളമായി മാറിയിരിക്കുന്നു, ദുബായുടെ വിജയഗാഥയിലെ ഒരു പുതിയ അധ്യായമാണിത് – ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേ‍ർത്തു.

അഞ്ച് ജില്ലകളിലായ 3.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എക്സ്പോ സിറ്റി ദുബൈയിൽ 35,000-ത്തിലധികം താമസക്കാർക്കും 40,000 പ്രൊഫഷണലുകൾക്കും താമസിക്കാനുള്ള ശേഷിയുണ്ടാകും. യുഎഇയിലെ പ്രമുഖ കമ്പനിയായ ഡിപി വേൾഡിൻ്റെ പുതിയ ആഗോള ആസ്ഥാനം, 10 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ അന്താരാഷ്ട്ര പ്രദർശന കേന്ദ്രം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലുള്ള യോ​ഗത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ജീവിതനിലവാരം നിരന്തരം ഉയർത്തുന്ന ഒരു ഭാവിയെ ലക്ഷ്യമിട്ട് വളരുന്ന ഒരു നഗരം കെട്ടിപ്പടുക്കാനുള്ള ഷെയ്ഖ് മുഹമ്മദിൻ്റെ കാഴ്ചപ്പാടാണ് എക്‌സ്‌പോ സിറ്റി ദുബായ് ഉൾക്കൊള്ളുന്നതെന്ന് ചടങ്ങിൽ ഷെയ്ഖ് ഹംദാൻ പറഞ്ഞു.

എക്‌സ്‌പോ സിറ്റി ദുബായിയുടെ വിപുലീകരണ പദ്ധതികൾ ദുബായ് സൗത്ത് മേഖലയിലെ വികസനത്തിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം, ദുബായ് എക്‌സിബിഷൻ സെൻ്റർ എന്നിവയ്‌ക്ക് സമീപമാണ് എക്സ്പോ സിറ്റി വരുന്നത്. അത്യാധുനിക ​ഗതാ​ഗതസംവിധാനങ്ങളാവും പുതിയ ന​ഗരത്തിൽ സജ്ജമാക്കുക. പ്രകൃതി സൗഹൃദമായിരിക്കുംപുതിയ ന​ഗരം.

TAGGED:AbudhabidubaiSheikh MohammedUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

October 29, 2025
DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

October 14, 2022
News

കബഡി നൈറ്റ് 2022ൽ ജേതാക്കളായി ന്യൂ സ്റ്റാർ മംഗളൂരു

October 31, 2022
News

ആകാശച്ചുഴിയിൽപ്പെട്ട ലുഫ്താൻസ എയർ വിമാനത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് കമ്പനി

March 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?