EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം.ബി.ബി.എസ് പാസ്സാവാത്ത ആൾ ചികിത്സ രോഗി മരിച്ചു, വ്യാജഡോക്ടർ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എം.ബി.ബി.എസ് പാസ്സാവാത്ത ആൾ ചികിത്സ രോഗി മരിച്ചു, വ്യാജഡോക്ടർ അറസ്റ്റിൽ
News

എം.ബി.ബി.എസ് പാസ്സാവാത്ത ആൾ ചികിത്സ രോഗി മരിച്ചു, വ്യാജഡോക്ടർ അറസ്റ്റിൽ

Web Desk
Last updated: September 30, 2024 10:30 PM
Web Desk
Published: September 30, 2024
Share

കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ആളാണ് കൃത്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ഇയാളെ ചികിത്സിച്ചത് എംബിബിഎസ് പഠനം പൂർത്തിയാക്കാത്ത ആളാണെന്നാണ് പൊലീസ് അറിയിച്ചു.

കോഴിക്കോട് മണ്ണൂർ പൂച്ചേരിക്കുന്ന് സ്വദേശി പച്ചാട്ട് വിനോദ് കുമാറാണ് (60) സെപ്തംബർ 23-ന് പുലർച്ചെ കടലുണ്ടി കോട്ടക്കടവിലെ ടിഎംഎച്ച് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. കടുത്ത നെഞ്ചു വേദനയും ചുമയുമായി എത്തിയ രോഗിക്ക് പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയ്ക്കും ഇസിജിക്കും അയക്കുകയാണ് ഡോക്ടർ ചെയ്തത്.

ഡോക്ടർ പരിശോധിച്ച് അരമണിക്കൂറിനകം രോഗി മരണപ്പെട്ടു. പിതാവിന് അടിയന്തര ചികിത്സ കിട്ടിയില്ലെന്ന് വ്യക്തമായതോടെ മകനും പിജി ഡോക്ടറുമായ അശ്വിൻ പി വിനോദും സുഹൃത്തുകളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എബ്രഹാം ലൂക്ക് എന്നയാൾ എംബിബിഎസ് പാസ്സായിട്ടില്ലെന്ന് കണ്ടെത്തിയത്.

ഇയാളെ തിരുവല്ലയിൽ നിന്നും ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 2011-ൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സിന് ചേർന്നെങ്കിലും ഇതുവരെ കോഴ്സ് പാസ്സായിട്ടില്ല. എന്നാൽ അംഗീകൃത ഡോക്ടർ എന്ന നിലയിൽ ഇയാൾ പല ആശുപത്രികളിലും മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നുവെന്നാണ് വിവരം. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGGED:doctorECGTMH Hospital
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ മഴ തുടരും

December 30, 2022
NewsReal Talk

‘ചുമ്മാ വാക് ‘; പരാജയം പാഠമാക്കിയ മുതലാളി

February 1, 2023
News

അച്ഛനോടും മകനോടും തോറ്റു; ജെയ്കിന് ഇത് ഹാട്രിക് തോല്‍വി

September 8, 2023
News

മുകേഷിന് താത്കാലിക ആശ്വാസം; ഒരാഴ്ചയ്ത്തേക്കുളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?