EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വലിയ അപകടത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വലിയ അപകടത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്
News

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വലിയ അപകടത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്

Web Desk
Last updated: September 3, 2024 3:36 PM
Web Desk
Published: September 3, 2024
Share

കൽപ്പറ്റ : ചൂരൽമലയിലെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിൽ കുന്നുകൂടി കിടക്കുന്ന അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മൊഹാലി ഐസറിലെ ​ഗവേഷക സംഘമാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നത്.

അതിശക്തമായ തുലാമഴ ഉണ്ടായാൽ ഇപ്പോൾ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിലുള്ള പാറകളും മണ്ണും കൂടി താഴേക്ക് ഒലിച്ച് മറ്റൊരു ദുരന്തമായി മാറിയേക്കാം എന്നാണ് ഇവരുടെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ച് താഴേക്ക് എത്തും പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.

ചൂരൽമല ദുരന്തം അതിതീവ്രമായത് ഡാമിം​ഗ് ഇഫക്ട് കാരണമാണെന്ന വിലയിരുത്തൽ തന്നെയാണ് ഐസ‍ർ പഠനറിപ്പോ‍ർട്ടിലും പറയുന്നത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്. ദുരന്തഭൂമി സന്ദ‍ർശിച്ച ഐസർ സംഘം നീക്കം ചെയ്യാതെ കിടക്കുന്ന ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ വീണ്ടും ഡാമിം​ഗ് ഇഫക്ടിന് വഴിയൊരുക്കുമെന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.

ഉരുൾപൊട്ടലിൽ വലിയ പാറകൾ വേ‍ർപ്പെട്ട് വന്നിരുന്നു. ഒലിച്ചെത്തിയ മണ്ണ് ഉറയ്ക്കാത്തതിനാൽ ഈ പാറകളും ഇളകി നിൽക്കുകയാണ്. മുണ്ടക്കൈയിൽ ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ ഇതെല്ലാം താഴേയ്ക്ക് ഒലിച്ചെത്തും. കുത്തിയൊലിച്ചെത്തുന്ന വെള്ളവും ചളിയും പാറകളും താഴെ പുതിയ ഉരുൾപൊട്ടലിൽ രൂപപ്പെട്ട പാറയിടുകിലാവും വന്നടിയുക. ഇവിടെ ഒരു അണക്കെട്ട് പോലെ മലവെള്ളവും പാറയും കെട്ടികിടക്കും തുട‍ർന്ന് മർദ്ദം താങ്ങാനാവാതെ ഇരട്ടി ശക്തിയിൽ താഴേക്ക് പ്രവഹിക്കും. ഈ സാധ്യത മുന്നിൽ കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്നാണ് ഐസ‍റിലെ വിദ​ഗ്ദ്ധ‍ർ നൽകുന്ന മുന്നറിയിപ്പ്.

2020-ലെ ഉരുൾപൊട്ടലിൽ അവശിഷ്ടങ്ങൾ ഇവിടെയുണ്ടായിരുന്നു. ഈ പ്രാവശ്യത്തെ ഉരുൾപൊട്ടലിൽ ഭീകരമായ മലവെള്ളപ്പാച്ചിലിന് ഈ പാറകളും കാരണമായി. പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ 35 ഇരട്ടി കരുത്തോടെയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായത്. ചാലിയാറിലേക്ക് ഒഴുകി എത്തിയ ഉരുൾ അവശിഷ്ടങ്ങൾ കാര്യമായി നദിയിൽ കല‍ർന്നിരുന്നു. ഇവയെല്ലാം പെട്ടെന്ന് കടലിലേക്ക് ഒഴുകി പോയതിനാൽ പുഴയിലെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ തകരാ‍ർ സംഭവിച്ചിട്ടില്ലെന്നും ഡോ. മത്തായിയുടെ നേതൃത്വത്തിലുള്ള ഐസ‍ർ ​ഗവേഷക സംഘം പറയുന്നു.

 

TAGGED:ChuralmalaLandslideMundakkai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഭീമൻ ട്രോഫിയുടെ ആവേശക്കടലിൽ സാക് ഖത്തർ വടംവലി ജേതാക്കൾ

October 20, 2024
DiasporaNews

മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു

July 7, 2024
EntertainmentNews

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍

June 8, 2023
News

കേരളത്തിൽ 14 അം​ഗ കുറുവ സംഘം; കണ്ടെത്താൻ ഡ്രോൺ ഉപയോ​ഗിക്കാനൊരുങ്ങി പൊലീസ്

November 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?