EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദ്ദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ, അഞ്ച് വയസ്സുകാരി മകളെ കൊല്ലാനും ശ്രമം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദ്ദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ, അഞ്ച് വയസ്സുകാരി മകളെ കൊല്ലാനും ശ്രമം
Diaspora

സൗദ്ദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ, അഞ്ച് വയസ്സുകാരി മകളെ കൊല്ലാനും ശ്രമം

Web Desk
Last updated: August 29, 2024 7:07 PM
Web Desk
Published: August 29, 2024
Share

സൗദ്ദി അറേബ്യയിലെ അൽ കൊബാറിൽ മലയാളി ദമ്പതികൾ മരണപ്പെട്ട നിലയിൽ. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37), ഭാര്യ രമ്യ മോളുമാണ് (28) മരിച്ചത്.

അനൂപിനെ ഫ്ളാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ സംശയം.

ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ ആരാധ്യയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി കതക് പൊളിച്ച് ഫ്ളാറ്റിനകത്ത് കടന്നപ്പോൾ ആണ് ദമ്പതികളെ മരിച്ച നിലയിലും കുഞ്ഞിനേയും കണ്ടെത്തിയത്.

രണ്ട് ദിവസമായി അമ്മ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നുവെന്നും തന്നെ അച്ഛൻ തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി. അഞ്ച് മാസം മുൻപാണ് രമ്യയും കുഞ്ഞും സന്ദർശക വിസയിൽ സൌദിയിൽ എത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ദമാം മെഡിക്കൽ കോപ്ലംക്സ് മോർച്ചറിയിലേക്ക് മാറ്റി. 12 വർഷമായി തുക്ബ സനയ്യയിൽ പെയിൻ്റിംഗ് വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു അനൂപ്. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുകൾ പറയുന്നു.

TAGGED:Pravasi deathSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

കൊല്ലത്ത് പ്രവാസി ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

November 22, 2023
DiasporaNews

യുഎഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ പൊതുമാപ്പ്;പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാം,പുതിയ വിസയിലേക്ക് മാറാം

August 29, 2024
DiasporaNews

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെയെന്ന് ഹുമ ഖുറേഷി: അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹുമ

November 12, 2024
Diaspora

കനത്ത മഴ: ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറി ദുബൈയിലെ സ്കൂളുകൾ

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?