EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജ്ജുനായി പുഴയിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തും, ചിലവ് കർണാടക സർക്കാർ വഹിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജ്ജുനായി പുഴയിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തും, ചിലവ് കർണാടക സർക്കാർ വഹിക്കും
News

അർജ്ജുനായി പുഴയിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തും, ചിലവ് കർണാടക സർക്കാർ വഹിക്കും

Web Desk
Last updated: August 14, 2024 6:02 PM
Web Desk
Published: August 14, 2024
Share

ക‍ർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അ‍ർജ്ജുന് വേണ്ടി ​ഗം​ഗാവലി പുഴയിൽ തെരച്ചിൽ നടത്താൻ ഡ്രഡ്ജർ എത്തിക്കും. ​ഗോവയിൽ നിന്നും തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഡ്രഡ്ജർ ​ഗോവയിൽ നിന്നും ജലമാർ​ഗം ഷിരൂരിൽ എത്തിക്കാൻ 22 ലക്ഷം രൂപയോളം ചെലവ് വരും. ആകെ അൻപത് ലക്ഷം രൂപ ഡ്രെഡ്ജറിന് വേണ്ടി മാത്രം ചിലവാക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലെ വിലയിരുത്തൽ. നാല് ലക്ഷമാണ് ഡ്രഡ്ജറിൻ്റെ ദിവസവാടക.

​ഗോവയിൽ നിന്നും നദികളിലൂടെ തന്നെ ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലെ അപകടമേഖലയിൽ എത്തിക്കാനാണ് ഇന്നത്തെ യോ​ഗത്തിലുണ്ടായ തീരുമാനം. നദികളിൽ പലയിടത്തും പാലങ്ങൾക്കിടയിലൂടെ ഡ‍്രഡ്ജർ കടന്നു പോകാൻ പ്രത്യേക സംവിധാനം ഒരുക്കേണ്ടി വരും. എത്രയും വേ​ഗം ഡ്രഡ്ജർ ​കർവാറിലെത്തിച്ച് തെരച്ചിൽ ഊ‍ർജ്ജിതമാക്കാനാണ് നിലവിലെ നീക്കം. ഇതിനുള്ള ചിലവ് ജില്ലാ ഭരണകൂടം വഹിക്കാമെന്ന് ധാരണയായിട്ടുണ്ടെന്ന് മഞ്ചേശ്വരം എംഎൽഎ എം.കെ.എം അഷ്റഫ് പറഞ്ഞു.

നേരത്തെ തൃശ്ശൂരിൽ നിന്നും ഡ‍്രഡ്ജർ എത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉദ്യോ​ഗസ്ഥരെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം ഈ നീക്കം ഉപേക്ഷിച്ചിരുന്നു. ​ഗം​ഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിൽ ഡ്രഡ്ജർ പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.

അതേസമയം അടിയൊഴുക്ക് കുറഞ്ഞതോടെ മുങ്ങൽ വിദ​ഗ്ദ്ധൻ ഈശ്വർ മാൽപ്പേ ഇന്ന് പത്ത് തവണയോളം പുഴയിൽ മുങ്ങി തെരച്ചിൽ നടത്തി. നേവി സംഘവും പുഴയിൽ പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിൽ മണ്ണും പാറയും അടിഞ്ഞു കൂടിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിവരം. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു

TAGGED:arjunKarnataka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രവാസി മലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ‘ബ്ലഡ് മണി’ നൽകി ഉമ്മന്‍ചാണ്ടി

September 16, 2022
News

ഗണേഷ് കുമാറിന് അയോഗ്യതയില്ല; സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകില്ല; മന്ത്രിസഭ പുനഃസംഘടന ഇ.പി ജയരാജന്‍

September 15, 2023
News

ശക്തമാകുന്ന സൗഹൃദം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തിലെത്തും

June 24, 2023
News

ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം: ബോചെ ടീയും ഫിജികാർട്ടും നിരീക്ഷണത്തിൽ

July 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?