EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്
News

പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്

News Desk
Last updated: August 21, 2022 8:03 AM
News Desk
Published: August 21, 2022
Share

ഗോവധത്തിൽ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ​ഗോക്കളെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ ഞങ്ങൾ അഞ്ച് പേരെ കൊന്നുവെന്നും ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വെളിപ്പെടുത്തി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.

2017ലും 2018ലുമാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണിത്. കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് ബിജെപി എംഎൽഎ പുറത്തുവിട്ടില്ല. ‘ഞാനവര്‍ക്ക് കൊല്ലാനുള്ള സ്വാതന്ത്ര്യം നല്‍കിയതാണ്. ഞങ്ങള്‍ അവരെ രക്ഷിച്ച് ജാമ്യം വാങ്ങിനൽകും.’ ഗ്യാന്‍ ദേവ് അഹൂജ വിവാദമായ വിഡിയോയില്‍ പറയുന്നു.

വിഡിയോ പ്രചരിച്ചതോടെ അഹൂജയ്‌ക്കെതിരെ വര്‍ഗീയ സംഘര്‍ഷം ആഹ്വാനം ചെയ്തതിന്റെ പേരിൽ പൊലീസ് കേസെടുത്തു. കൊലപാതകികള്‍ ദേശസ്‌നേഹികളാണെന്നും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നും മുൻപ് ഒരിക്കൽ ബിജെപി നേതാവ് പറഞ്ഞിട്ടുണ്ട്. എന്നാൽ അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് അൽവാർ യൂണിറ്റിന്റെ വിശദീകരണം.

TAGGED:cow slaughtergyan dev ahuja
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

October 21, 2022
News

റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 

March 17, 2023
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023
News

താനൂ‍ർ ബോട്ടപകടം: അൽപം ഉളുപ്പുണ്ടെങ്കിൽ മന്ത്രി റിയാസ് രാജിവയ്ക്കണം

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?