EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞു: രക്ഷാ ദൗത്യം നാളെ പുനരാരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞു: രക്ഷാ ദൗത്യം നാളെ പുനരാരംഭിക്കും
News

ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞു: രക്ഷാ ദൗത്യം നാളെ പുനരാരംഭിക്കും

Web Desk
Last updated: August 3, 2024 10:28 PM
Web Desk
Published: August 3, 2024
Share

കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ലോറി പുഴയുടെ അടിയിൽ ചെളിയിൽ പൂണ്ട നിലയിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുഴയ്ക്ക് അടിയിൽ ചെല്ലാനോ ലോറിയുടെ ക്യാബിൻ പരിശോധിക്കാനോ സാധിച്ചിരുന്നില്ല.

ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. എന്നാൽ ഈ ദിവസങ്ങളിൽ മഴ മാറി നിന്നതോടെ പുഴയിൽ വീണ്ടും രക്ഷാപ്രവർത്തനം നടത്താൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.

രക്ഷാദൗത്യം അനിശ്ചിതത്വത്തിലാണെന്ന് കാണാതായ അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു.

TAGGED:arjunGangavali Rivershiroor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും സ്ഥലത്തേക്ക്

May 7, 2023
News

‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും’; ഗവര്‍ണറുടെ മുന്നറിയിപ്പ്

October 17, 2022
News

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍

October 4, 2022
News

സന്ദര്‍ശക വിസ നടപടികളിൽ നിലപാട് കടുപ്പിച്ച് ഏജന്‍സികൾ

February 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?