EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേ മെട്രോയുടെ ട്രെയൽ റൺ ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേ മെട്രോയുടെ ട്രെയൽ റൺ ആരംഭിച്ചു
News

വന്ദേ മെട്രോയുടെ ട്രെയൽ റൺ ആരംഭിച്ചു

Web Desk
Last updated: August 3, 2024 10:18 PM
Web Desk
Published: August 3, 2024
Share

ചെന്നൈ: വന്ദേഭാരത് സീരിസിൽ അമൃത് ഭാരതിന് ശേഷം ഇറങ്ങുന്ന വന്ദേ മെട്രോ ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു. ചെന്നൈ ബീച്ച് സ്റ്റേഷൻ – വില്ലിപ്പാക്കം – കാട്പ്പാടി ജംഗ്ഷൻ റൂട്ടിലാണ് ട്രെയിൻ ആദ്യത്തെ ട്രയൽ റൺ നടത്തിയത്.

റെയിൽവേ ചീഫ് സേഫ്റ്റി കമ്മഷീണർ ജനക് കുമാർ ഗാർഗ് ആദ്യത്തെ യാത്രയിൽ പങ്കെടുത്തു. ട്രെയിനിൻ്റെ വേഗതയിലും സുരക്ഷയിലും ചീഫ് സേഫ്റ്റി കമ്മീഷണർ സംതൃപ്തി അറിയിച്ചതായാണ് സൂചന. 150 മുതൽ 200 കിലോമീറ്റർ വരെ ദൂരത്തിലുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന എസി ട്രെയിനാണ് വന്ദേമെട്രോ. നിലവിൽ സർവ്വീസിലുള്ള മെമു ട്രെയിനുകൾക്ക് പകരക്കാരനായിട്ടാണ് വന്ദേമെട്രോ ട്രെയിനുകൾ റെയിൽവേ നിർമ്മിക്കുന്നത്. 12 കോച്ചുള്ള വന്ദേമെട്രോയാണ് ഇന്ന് പരീക്ഷണഓട്ടം നടത്തിയത്.

ഓട്ടോമാറ്റിക് ട്രെയിനുകൾ, എസി കോച്ചുകൾ, കൂടുതൽ വൃത്തിയും സൌകര്യങ്ങളുമുള്ള ടോയ്ലറ്റുകൾ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ എന്നിവയാണ് വന്ദേ മെട്രോയുടെ പ്രത്യേകത. ഹ്രസ്വദൂരസർവ്വീസിനുള്ള ട്രെയിനായതിനാൽ വന്ദേ മെട്രോയിൽ പാൻട്രി സർവ്വീസ് ഉണ്ടാകില്ല. എല്ലാ കോച്ചിലും 110 യാത്രക്കാർക്ക് വരെ ഇരിക്കാൻ സൌകര്യമുണ്ടാവും 200-ഓളം പേർക്ക് നിന്നും യാത്ര ചെയ്യാം. ഭോപ്പാൽ റൂട്ടിലാവും കന്നി സർവ്വീസ് എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വന്ദേഭാരത് സീരിസിലുള്ള സ്ലീപ്പർ ട്രെയിനുകളും അണിയറയിൽ ഒരുങ്ങുകയാണ്.

രാത്രിയാത്രകൾ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യധാനിക്ക് പകരം സർവ്വീസ് നടത്തുമെന്നാണ് സൂചന. നിലവിൽ സർവ്വീസ് നടത്തുന്നത് വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പാണെന്നും പരീക്ഷ ഓട്ടം പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ ചില മാറ്റങ്ങൾ കൂടി വരുത്തിയ ശേഷമാവും മെട്രോയുടെ പ്രൊഡക്ഷൻ ആരംഭിക്കുകയെന്നും ഉന്നത റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGGED:Vande BharatVande BharathVande Metro
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023
News

രാ ശലഭങ്ങളായി നമ്മൾ’: അർജുൻ അശോകൻ നായകനാകുന്ന ‘അൻപോടു കൺമണി’യിലെ ഗാനം പുറത്ത്

January 13, 2025
News

പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഒമാനിലെ ക്രിസ്മസ് ട്രീ വൈറൽ

December 21, 2022
News

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

September 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?