EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടക്കേ ഇന്ത്യയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണ സംഖ്യ ഉയരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വടക്കേ ഇന്ത്യയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണ സംഖ്യ ഉയരുന്നു
News

വടക്കേ ഇന്ത്യയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണ സംഖ്യ ഉയരുന്നു

News Desk
Last updated: August 21, 2022 4:47 AM
News Desk
Published: August 21, 2022
Share

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്തമഴയിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി 38 പേർ ഇതിനകം മരിച്ചു. നിരവധി പേർ മണ്ണിടിച്ചലിൽ പെട്ടിട്ടുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് നി​ഗമനം. ഹിമാചൽ പ്രദേശിലാണ് കൂടുതൽ പേർ മരിച്ചത്. 22 പേർ. ഒഡീഷയിൽ 6ഉം ഉത്തരാഖണ്ഡിലും ജാർഖണ്ഡിലും നാല് വീതം പേരും ജമ്മു കശ്മീരിൽ രണ്ടു പേരും മഴക്കെടുതിയെ തുടർന്ന് മരിച്ചു. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

ഹിമാചലിൽ മിന്നൽ പ്രളയത്തെ തുടർന്ന് ഹാമിർപുർ ജില്ലയിൽ ഒറ്റപ്പെട്ട 22 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാൺഗ്രയിലെ ചക്കി റെയിൽപ്പാലം തകർന്നതിനെ തുടർന്ന് ജോഗീന്ദർനഗറിനും പത്താൻകോട്ടിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്നലെ പുലർച്ചെയോടെ മേഘവിസ്‌ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകള്‍ ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡിൽ പ്ര​​​​​സി​​​​​ദ്ധ ശി​​​​​വ​​​​​ക്ഷേ​​​​​ത്ര​​​​​മാ​​​​​യ താ​​​​​പ​​​​​കേ​​​​​ശ്വ​​​​​ർ ഗു​​​​​ഹ​​​​​യി​​​​​ൽ വെ​​​​​ള്ളം​​​​​ക​​​​​യ​​​​​റി. മ​​​​​സൂ​​​​​റി​​​​​ക്ക് ​​​​​സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ കെം​​​​​പി വെ​​​​​ള്ള​​​​​ച്ചാ​​​​​ട്ട​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്. ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചത്. ഒഡീഷയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ജാർഖണ്ഡിലും മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മഴയെ തുർന്ന് ​ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

TAGGED:heavy rainnorth india
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തിരുന്നു; മകളെ കൊലപ്പെടുത്തിയത്; അഞ്ജുവിന്റെ അച്ഛന്‍

May 17, 2023
News

റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

March 23, 2023
DiasporaNews

സൗദിയിൽ താമസരേഖ പുതുക്കാൻ വൈകിയ ഇന്ത്യക്കാരനെ പൊലീസ് പിടികൂടി നാടുകടത്തി

July 11, 2024
News

വൃദ്ധനെന്ന പരിഹാസം തള്ളി ബൈഡൻ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?