EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു
DiasporaNews

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു

Web News
Last updated: July 27, 2024 9:46 AM
Web News
Published: July 27, 2024
Share

ദുബൈ :യു.എ.ഇ പൗരത്വം ലഭിച്ച അപൂർവം മലയാളികളിൽ ഒരാളായ തിരുവനന്തപുരം ചിറയിൻകീഴ് പെരുങുഴി സ്വദേശി കാസിം പിള്ള(81) അന്തരിച്ചു. ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് അസർ നമസ്‌കാരാനന്തരം അൽഖൂസ് ഖബർസ്ഥാനിൽ നടക്കും. രാജ്യത്തിന് നൽകിയ സേവനങ്ങൾ മാനിച്ച് 2008 ലാണ് ദുബൈ ഭരണാധികാരി ഇദ്ദേഹത്തിന് യു.എ.ഇ പൗരത്വം നൽകി ആദരിച്ചത്.

56 വർഷം ദുബൈ കസ്റ്റംസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ്. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ കസ്റ്റംസിൽ ജീവനക്കാരനായത്. പിന്നീട് ദുബൈ കസ്റ്റംസ് ആൻഡ് പോർട്‌സിൻറെ വിവിധ ചുമതലകളിൽ സേവനമനുഷ്ടിച്ചു. വകുപ്പിൻറെ വളർച്ചക്ക് വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തിന് അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമുമായി അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു.

തുറമുഖങ്ങൾ എമിറേറ്റിൻറെ പ്രധാന വരുമാന സ്രോതസായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥമായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ് ഭരണാധികാരികളുമായി മികച്ച ബന്ധത്തിന് കാരണമായത്. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാളികളടക്കമുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ദുബൈ കസ്റ്റംസിൽ 56 വർഷം പ്രവർത്തിച്ച അദ്ദേഹത്തിന് 2008ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ നിർദേശപ്രകാരമാണ് യു.എ.ഇ പൗരത്വം ലഭിച്ചത്.

TAGGED:deathkazim pillaiMalayaleeUAEuae citizen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍-ശിശുപരിപാലന കേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ സര്‍വേ നടത്തും: മന്ത്രി വീണാ ജോര്‍ജ്

August 8, 2023
News

‘ഫ്രണ്ട്‌സ് തമ്മില്‍ ഉപയോഗിക്കില്ലേ? അത്രയേ ഉള്ളു, സുധാകരനുമായി കല്ലുകടിയില്ലെന്ന് വിഡി സതീശന്‍

February 24, 2024
News

വിമാന നിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാം

August 11, 2022
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്

November 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?