EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി.എസ്.സി അം​ഗമാക്കാമെന്ന് വാ​ഗ്ദാനം നൽകി സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി.എസ്.സി അം​ഗമാക്കാമെന്ന് വാ​ഗ്ദാനം നൽകി സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി
News

പി.എസ്.സി അം​ഗമാക്കാമെന്ന് വാ​ഗ്ദാനം നൽകി സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി

Web News
Last updated: July 7, 2024 10:57 AM
Web News
Published: July 7, 2024
Share

‌തിരുവനന്തപുരം: പി.എസ്.സി അം​ഗത്വം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പാർട്ടിക്കുളളിൽ പരാതി. 60 ലക്ഷത്തിന്റെ ഡീലിൽ 22 ലക്ഷം കൈപ്പറ്റിയെന്നും പരാതിയിൽ ആരോപിക്കുന്നു.ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങൾ കണ്ടെത്തിയത്.

ഇടപാട് നടന്നിട്ടുണ്ട് എന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടു. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം ചർച്ച ചെയ്തിട്ടില്ല. വിവരം പാർട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. സിപിഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മറ്റ് നേതാക്കളുടെ പിന്തുണയുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം.ആരോഗ്യമേഖലയിലെ ഒരാൾക്ക് പി.എസ്.സി. അംഗത്വം നൽകാമെന്നായിരുന്നു വാഗ്‌ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനൽകുമെന്ന് വിശ്വസിപ്പിച്ചു.

നിയമനം വാഗ്ദാനംചെയ്യുന്നതും ഡീൽ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാർട്ടിക്ക് ലഭിച്ചെന്നാണ് സൂചന.തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഈ യോഗത്തിൽ പങ്കെടുക്കും. നിർണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

TAGGED:cpmcpm commiteePSC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒരു കോഴിമുട്ടയുടെ വില 48,000 രൂപ! കാരണം ഇതാണ്

August 12, 2022
News

കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും

July 7, 2023
News

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി

December 31, 2022
News

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?