EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി
News

കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി

Web Desk
Last updated: June 23, 2024 7:49 PM
Web Desk
Published: June 23, 2024
Share

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വയനാട്ടില്‍ നിന്നും കേളുവിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടിൽ നിന്നും ബസിലും ട്രെയിനിലുമായി ഏതാണ്ട് ഇരുന്നൂറോളം പേരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ ഒ.ആർ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും.

പ്രശ്നപരിഹാരങ്ങൾക്ക് വയനാട്ടിലെ എം.എൽ.എമാരും എം.പിയുമായി കൂടിയാലോചന നടത്തും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപ്പദ്ധതിക്ക് സാധ്യമാക്കാൻ വേണ്ടി പ്രയത്നിക്കുമെന്നും കേളു നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGGED:K KeluMinister K KeluMinister Kelu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു

March 4, 2024
News

ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്പോർട്ട്

December 17, 2022
News

സിപിഎം അധികം അഹങ്കരിക്കേണ്ട, കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ട്: മുന്നറിയിപ്പുമായി സതീശൻ

August 26, 2025
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

January 15, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?