EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങി പൊന്നിയിൻ സെൽവൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങി പൊന്നിയിൻ സെൽവൻ
EntertainmentNews

വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങി പൊന്നിയിൻ സെൽവൻ

News Desk
Last updated: August 17, 2022 8:58 AM
News Desk
Published: August 17, 2022
Share

ചോളരാജ വംശത്തിന്റെ ചരിത്ര കഥ പറയുന്ന മണിരത്നം ചിത്രം ‘ പൊന്നിയിൻ സെൽവൻ ‘ വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങുകയാണ്. തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായി ഐ മാക്സ് വേർഷനിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

കൽക്കിയുടെ ‘പൊന്നിയിൻ സെൽവൻ ‘ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1958 ൽ ഇതേ നോവലിനെ അടിസ്ഥാനമാക്കി എം ജി ആർ ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 2012 ൽ തന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങി വച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം നീണ്ടുപോകുകയായിരുന്നു.

വിക്രം, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദൂലിപാല, ജയചിത്ര, ജയം രവി, കാർത്തി, റഹ്മാൻ, അശ്വിൻ കാകുമാനു, പ്രഭു, ശരത് കുമാർ, ജയറാം, ലാൽ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ് , പാർത്ഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഏകദേശം 500 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്കായി കണക്കാക്കുന്നത്. മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ അരങ്ങിൽ മാത്രമല്ല അണിയറയിലും പ്രഗത്ഭരായ വ്യക്തികളാണ് പ്രവർത്തിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് സംഗീതം. രവി വർമൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇളങ്കോ കുമാരവേലനാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 ന് സിനിമ തിയ്യറ്ററുകളിലെത്തും.

TAGGED:ponniyin selvantamil movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ഒരു പുസ്തകത്തിന് ഇങ്ങനെയൊരു വരവേൽപ്പോ? ഏറ്റെടുത്ത് അമൂലും മിൽമയും, പുതിയ ട്രെൻഡായി റാമും ആനന്ദിയും

March 21, 2024
News

സിനിമയിൽ നിന്ന് കാലാകാലം ആരെയും വിലക്കാനാവില്ല, പണിയെടുത്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈൻ ടോം ചാക്കോ. ഷൈൻ കൃത്യനിഷ്ഠയുള്ള നടനാണെന്ന് ബി ഉണ്ണികൃഷ്ണൻ

May 3, 2023
EntertainmentNews

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ല; വീട് വെച്ച് നല്‍കാന്‍ സി.പി.ഐ.എം തയ്യാറെന്ന് മന്ത്രി വി.എന്‍ വാസവന്‍

June 8, 2023
News

യുഎഇ ട്രാവല്‍ ആൻഡ് ടൂറിസം മേഖല 32,000 തൊ‍ഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കണക്ക്

February 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?