EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രയേൽ അധിനിവേശം: കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 35,000 കടന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രയേൽ അധിനിവേശം: കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 35,000 കടന്നു
News

ഇസ്രയേൽ അധിനിവേശം: കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 35,000 കടന്നു

Web Desk
Last updated: May 20, 2024 5:15 PM
Web Desk
Published: May 20, 2024
Share

ഗാസ: മധ്യ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. അതേസമയം ഇസ്രയേലും ഹമാസുമായുള്ള പോരാട്ടം ഞായറാഴ്ച വടക്കൻ ​പലസ്തീനിൽ ഉടനീളം വ്യാപിച്ചു.

അതേസമയം യുദ്ധം അനന്തമായി നീളുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ യുദ്ധ കാബിനറ്റിലെ മറ്റ് അംഗങ്ങളിൽ നിന്ന് വിമർശനം നേരിടുകയാണെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധാനന്തര ഗാസയുടെ ഭരണം എങ്ങനെ വേണമെന്ന കാര്യത്തിൽ ഇസ്രയേൽ നേതൃത്വത്തിൽ വലിയ അഭിപ്രായ ഭിന്നതയാണുള്ളതെന്നാണ് വിവരം.

അമേരിക്കയും യൂറോപ്യൻ അറേബ്യൻ രാജ്യങ്ങളും സംയുക്തമായി നിയന്ത്രിക്കുന്ന ഭരണകൂടമാണ് ​യുദ്ധാനന്തരം ​ഗാസയിൽ വരേണ്ടതെന്നാണ് ഇസ്രയേൽ യുദ്ധക്യാബിനറ്റിലുള്ള മന്ത്രി ബെന്നി ഗാൻ്റ്‌സിൻ്റെ നിലപാട്. അതിനുള്ള രാഷ്ട്രീയ പദ്ധതി ജൂൺ 8-നകം സൃഷ്ടിച്ചില്ലെങ്കിൽ സർക്കാർ വിടുമെന്നാണ് അദ്ദേഹത്തിൻ്റെ ഭീഷണി.

യുദ്ധത്തിന് പിന്നാലെ രൂപീകരിച്ച സംയുക്ത കക്ഷി സർക്കാരാണ് ഇസ്രയേൽ ഇപ്പോൾ ഭരിക്കുന്നത്. ബെന്നി ഗാൻ്റ്‌സും പാർട്ടിയും സർക്കാരിന് പിന്തുണ പിൻവലിച്ചാലും നെതന്യാഹുവിന് ഭരണം തുടരാൻ സാധിക്കുമെങ്കിലും നേരത്തെ മുതൽ നെതന്യാഹുവിൻ്റെ രാഷ്ട്രീയ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന ബെന്നി ​ഗാൻ്റസിന് കൂടുതൽ ജനപിന്തുണ നേടാൻ ഇതിലൂടെ സാധിച്ചേക്കും. യുദ്ധം അനന്തമായി നീളുന്നതിൽ വലിയ വികാരം ഇസ്രയേൽ ജനതയ്ക്ക് ഇടയിൽ തന്നെ രൂപപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജ്യത്തിൻ്റെ പലഭാ​ഗത്തും നെതന്യാഹുവിനെതിരെ കഴിഞ്ഞ കുറേ ആഴ്ചകളായി പ്രതിഷേധ റാലികളും മറ്റും അരങ്ങേറുന്നുണ്ട്.

അതേസമയം ബെന്നി ഗാൻ്റ്‌സ് പുറത്തുപോയാൽ ഗാസയിലെ മുഴുവൻ സൈനിക അധിനിവേശത്തെയും അവിടെ ജൂത വാസസ്ഥലങ്ങൾ പുനർനിർമ്മിക്കുന്നതിനെയും പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ സഖ്യകക്ഷികളെ കൂടുതൽ ആശ്രയിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിക്കും.

അതേസമയം നെതന്യാഹു പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ തന്നെ എതിർക്കുകയാണ്. ഇസ്രായേൽ ഗാസയിൽ തുറന്ന സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്നും ഹമാസുമായോ പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ അതോറിറ്റിയുമായോ ബന്ധമില്ലാത്ത പ്രാദേശിക ഫലസ്തീനികളുടെ നേതൃത്വത്തിൽ ഭരണകൂടം കൊണ്ടുവരുമെന്നുമാണ് നെതന്യാഹു പറയുന്നത്.

TAGGED:israelpalastine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിനിമ പറയുന്നത് പച്ചക്കള്ളം; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശന അനുമതി നൽകരുതെന്ന് വിഡി സതീശൻ

April 28, 2023
News

സമുദ്ര സംരക്ഷണത്തിന് ചരിത്ര ഉടമ്പടിയുമായി യുഎൻ

March 6, 2023
NewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി

September 22, 2022
EntertainmentNews

അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍, 14.5 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

January 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?