EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രസിഡൻ്റിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, വൈസ് പ്രസിഡൻ്റ് ഉടൻ അധികാരമേൽക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രസിഡൻ്റിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, വൈസ് പ്രസിഡൻ്റ് ഉടൻ അധികാരമേൽക്കും
News

പ്രസിഡൻ്റിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, വൈസ് പ്രസിഡൻ്റ് ഉടൻ അധികാരമേൽക്കും

Web Desk
Last updated: May 20, 2024 12:06 PM
Web Desk
Published: May 20, 2024
Share

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ കിഴക്കൻ ഇറാനിലെ വനമേഖലയിൽ പ‍ർവ്വതത്തിൽ തക‍ർന്നു വീണു. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.

വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ, ഈസ്റ്റേൺ അസർബൈജാൻ ഗവർണർ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാർഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്

ഇറാനിയൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക വിഭാ​ഗങ്ങളെ പ്രതിനിധീകരിക്കുന്ന റെയ്സി മൂന്ന് വ‍ർഷമായി രാജ്യത്തിൻ്റെ പ്രസിഡൻ്റാണ്. മുൻഇറാൻ ചീഫ് ജസ്റ്റിസായിരുന്നു. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന 85-കാരൻ അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. 63 വയസ്സുള്ള റെയ്സി അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിനിരിക്കെയാണ് വിട വാങ്ങുന്നത്.

അപകടത്തിൽ പൂർണമായും തകർന്ന വിമാനത്തിന് സമീപത്ത് നിന്നുമാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നുമാണ് വിവരം. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. തകർന്ന ഹെലികോപ്ടറിൻറെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.
‌
അപകടത്തിൽ ജീവനോടെ ആരും രക്ഷപ്പെട്ടതിൻറെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടാണ് എല്ലാവരും മരിച്ചതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചത്. ഇറാൻ റെഡ് ക്രെസൻ്റും ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ഇറാൻറെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകും

പ്രസിഡൻറ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡൻറ് മുഹമ്മദ് മുക്ബാർ ഇറാൻറെ താൽക്കാലിക പ്രസിഡൻറായി ചുമതലയേൽക്കും. പ്രത്യേക കൗൺസിലായിരിക്കും ഭരണചുമതലകൾ നിർവഹിക്കുക. അടുത്ത 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻറിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ഇറാന് ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യയും വ്യക്തമാക്കിയിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെ അസർബെജാനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ജോൽഫ മേഖലയിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കുമ്പോൾ ആണ് അപകടം സംഭവിച്ചതെന്ന് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നു.

TAGGED:iraniran accidetiran president
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

April 21, 2023
News

വിലക്കിന് പിന്നാലെ അമ്മയിലെ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി: തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിയെടുക്കും

April 27, 2023
News

ദർശനം കിട്ടാതെ മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ

November 19, 2025
EntertainmentNews

കാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ പ്രഖ്യാപിച്ച് പൃഥിരാജ്

August 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?