EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 12 ദിവസത്തെ ഷൂട്ടിംഗിന് 8 കോടി: നിഖിൽ സിദ്ധാർത്ഥ – ഭരത് ചിത്രം സ്വയംഭൂ ചിത്രീകരണം തുടരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > 12 ദിവസത്തെ ഷൂട്ടിംഗിന് 8 കോടി: നിഖിൽ സിദ്ധാർത്ഥ – ഭരത് ചിത്രം സ്വയംഭൂ ചിത്രീകരണം തുടരുന്നു
Entertainment

12 ദിവസത്തെ ഷൂട്ടിംഗിന് 8 കോടി: നിഖിൽ സിദ്ധാർത്ഥ – ഭരത് ചിത്രം സ്വയംഭൂ ചിത്രീകരണം തുടരുന്നു

Web Desk
Last updated: May 8, 2024 3:16 PM
Web Desk
Published: May 8, 2024
Share

നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘സ്വയംഭൂ’വിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നു. പ്രമുഖ അഭിനേതാക്കൾ അടങ്ങുന്ന ആക്ഷൻ സീക്വൻസാണ് ടീം ഇപ്പോൾ ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേർസ് ഉൾപ്പെടെ 700 കലാകാരന്മാരെ ഉൾപ്പെടുത്തി, രണ്ട് വലിയ സെറ്റുകളിലായ് യുദ്ധ സീക്വൻസ് ചിത്രീകരിച്ചിരിക്കുന്ന 12 ദിവസത്തെ ചിത്രീകരണത്തിന് 8 കോടിയാണ് ബജറ്റ്. സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണിത്.

പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിൽ യുദ്ധക്കളത്തിലേക്ക് കടക്കുന്നതിന് മുൻപായ് ജനക്കൂട്ടത്തെ തുറിച്ച് നോക്കുന്ന നിഖിലിനെ ഗംഭീരമായ മേക്ക് ഓവറിന് വിധേയനായ ഇതിഹാസ യോദ്ധാവിനെപ്പോലെ കാണപ്പെടുന്നു. ആകസ്മികമായ വമ്പൻ ആക്ഷൻ രംഗങ്ങളാണ് നിഖിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങൾ, ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു. സംയുക്തയും നഭ നടേഷുമാണ് നായികർ. ‘കെജിഎഫ്’, ‘സലാർ’ ഫെയിം രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്. കോ-ഡയറക്ടർ: വിജയ് കാമിഷെട്ടി, മാർക്കറ്റിം​ഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

TAGGED:nikhil SidharthaSwayam bhoo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം

November 1, 2022
Entertainment

‘വൈരം’ കഴിഞ്ഞപ്പോള്‍ ഭയങ്കര സ്‌നേഹ പ്രകടനമായിരുന്നു; പിന്നെ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു: എം.എ നിഷാദ്

May 12, 2023
Entertainment

മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയ: തിരിച്ചുവരുമെന്ന് ബാല

March 30, 2023
Entertainment

നിലപാട് മാറ്റി ഫിയോക്: മലയാള സിനിമകൾ റിലീസ് ചെയ്യാൻ തടസ്സമില്ല

February 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?