EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2 ദിവസത്തിൽ റദ്ദായത് 1244 സർവീസുകൾ; ദുബായ് വിമാനത്താവളം ടെർമിനൽ 1 ഭാഗികമായി പ്രവർത്തനസജ്ജം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2 ദിവസത്തിൽ റദ്ദായത് 1244 സർവീസുകൾ; ദുബായ് വിമാനത്താവളം ടെർമിനൽ 1 ഭാഗികമായി പ്രവർത്തനസജ്ജം
News

2 ദിവസത്തിൽ റദ്ദായത് 1244 സർവീസുകൾ; ദുബായ് വിമാനത്താവളം ടെർമിനൽ 1 ഭാഗികമായി പ്രവർത്തനസജ്ജം

Web Desk
Last updated: April 18, 2024 10:05 PM
Web Desk
Published: April 18, 2024
Share

ദുബായ്: പേമാരിയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസമായി നിശ്ചലമായ ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് തിരികെ വരുന്നു. രണ്ട് ദിവസത്തിൽ ഇതുവരെ 1244 വിമാന സ‍ർവ്വീസുകൾ റദ്ദാക്കുകയും 41 വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.

അതേസമയം വ്യാഴാഴ്ച രാവിലെയോടെ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം ഭാഗീകമായി പുനരാരംഭിച്ചിട്ടുണ്ട്. നാളെയോടെ വിമാനത്താവളം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. വിമാനസർവ്വീസ് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാർ ടെർമിനലിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനികളിൽ നിന്നും സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം ചെക്ക് ഇൻ ചെയ്യാൻ എത്തിയാൽ മതി.

തിരക്കൊഴിവാക്കാനായി ടെർമിനൽ 1-ലേക്കുള്ള പ്രവേശനം നിലവിൽ യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ടെർമിനലിൽ റീബുക്കിംഗ് സൗകര്യങ്ങൾ ലഭ്യമല്ലെന്നും അതിനായി വിമാനക്കമ്പനികളെ ബന്ധപ്പെട്ടണമെന്നും വിമാനത്താവള അധികൃതർ പറയുന്നു. നേരത്തെ എമിറേറ്റ്‌സ് എയർലൈനും ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഫ്ലൈറ്റ് ബുക്കിംഗും വിമാനം പുറപ്പെടുന്ന സമയവും ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിലേക്ക് വരാൻ പാടുള്ളൂ എന്ന് അറിയിച്ചിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇ ഗവൺമെന്റ് പോർട്ടലിൽ 10 ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കി

March 14, 2023
DiasporaNews

വേനൽ ചൂടിൽ പണിയെടുക്കേണ്ട, പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം 15 മുതൽ പ്രാബല്യത്തിൽ

June 2, 2023
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

December 30, 2023
News

യുഎഇ പതാക ദിനം നാളെ; പതാകയെ അപമാനിച്ചാൽ കടുത്ത ശിക്ഷ

November 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?