EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഴ നിന്നും മഴക്കെടുതി തീരുന്നില്ല: ദുബായിലും ഷാർജയിലും നൂറുകണക്കിന് പേർ ഒറ്റപ്പെട്ട നിലയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മഴ നിന്നും മഴക്കെടുതി തീരുന്നില്ല: ദുബായിലും ഷാർജയിലും നൂറുകണക്കിന് പേർ ഒറ്റപ്പെട്ട നിലയിൽ
Diaspora

മഴ നിന്നും മഴക്കെടുതി തീരുന്നില്ല: ദുബായിലും ഷാർജയിലും നൂറുകണക്കിന് പേർ ഒറ്റപ്പെട്ട നിലയിൽ

Web Desk
Last updated: April 18, 2024 5:40 PM
Web Desk
Published: April 18, 2024
Share

ദുബായ്: ഏപ്രിൽ 16-ന് പെയ്ത പേമാരി സൃഷ്ടിച്ച കെടുതികളിൽ നിന്നും കരകയറാനുള്ള കഠിനപ്രയത്നത്തിലാണ് ദുബായിലെ ജനങ്ങൾ. ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ ഇതുവരെ കാണാത്ത പ്രളയസാഹചര്യമാണ് സൃഷ്ടിച്ചത്. ദുബായിലേയും ഷാർജയിലേയും നിരവധി റെസിഡൻഷ്യൽ മേഖലകളിലായി ആയിരങ്ങളാണ് പ്രളയത്തിൽ ഒറ്റപ്പെട്ടു പോയത്.

നിരവധി ഫ്ളാറ്റുകളും കെട്ടിടങ്ങളും വില്ലകളും ടൗൺ ഹൗസ് കമ്മ്യൂണിറ്റുകളിലും കഴിഞ്ഞ രണ്ട് ദിവസമായി ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ട് കാരണം പല‍ർക്കും താമസസ്ഥലത്ത് നിന്നും പുറത്തേക്കിറങ്ങാനും സാധിക്കുന്നില്ല. പല സ്ഥലത്തും ആളുകൾ ബോട്ടുകളിലേറിയാണ് അടുത്തുള്ള കടകളിലെത്തി അവശ്യസാധനങ്ങൾ വാങ്ങിയത്. ബോട്ടില്ലാത്തവ‍ർ മുങ്ങാത്ത വസ്തുക്കൾ ചേർത്ത് തോണികളുണ്ടാക്കി തുഴഞ്ഞു നീങ്ങിയും അവശ്യവസ്തുകൾ വാങ്ങിവന്നു.

പേമാരിയിൽ പെയ്തിറങ്ങിയ വെള്ളം ഒലിച്ചു പോകാത്തതതാണ് കനത്ത മഴ മാറി നിന്നിട്ടും ദുബായിലെ മഴക്കെടുതിക്ക് പരിഹാരമാവാതിരിക്കാൻ കാരണം. നിലവിലെ പ്രധാന പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാനാണ് രക്ഷാപ്രവ‍ർത്തകർ ശ്രമിക്കുന്നത്. വെള്ളം ഒഴുക്കി വിടാനുള്ള ഡ്രെയിനേജുകൾ ഇല്ലാത്തതിനാൽ കൂറ്റൻ ടാങ്കറുകളിൽ വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ് ചെയ്യുന്നത്. ഇതിനു സമയമെടുക്കുന്നുണ്ട്. പ്രധാന റോഡുകളിലെ വെള്ളം നീക്കം ചെയ്തു കഴിഞ്ഞേ റെസിഡൻഷ്യൽ മേഖലകളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നീക്കമുണ്ടാവൂ.

മഴ വളരെ അപൂ‍ർവ്വമായി മാത്രം പെയ്യുന്ന യുഎഇയിൽ ഒരു ന​ഗരത്തിലും കാര്യമായ ഡ്രെയിനേജ് സംവിധാനമില്ല. അതിനാൽ തന്നെ തിരക്കേറിയ ജനവാസമേഖലകളിൽ നിന്നും വെള്ളം ഒഴുക്കി കളയാൻ മാ‍ർ​ഗമില്ല. യുഎഇയിലെ ഭൂപ്രകൃതിയും വെള്ളം വലിച്ചെടുക്കുന്ന സ്വാഭാവത്തിലുള്ളതല്ല. പുഴകളുടെ അഭാവം മൂലം കടലിലേക്ക് വെള്ളം ഒഴുക്കി കളയാനും പരിമിതിയുണ്ട്. വൈദ്യുതിയും വെള്ളവും ഇല്ലാത്ത ഫ്ളാറ്റുകളിൽ നിന്നും പലരും സുഹൃത്തുകളുടേയും ബന്ധുക്കളുടേയും താമസസ്ഥലങ്ങളിലേക്ക് ഇതിനോടകം മാറി കഴഞ്ഞു. എന്നാൽ വെള്ളക്കെട്ടുള്ള മേഖലകളിൽ തങ്ങിയ പല‍ർക്കും വാഹനസൗകര്യമില്ലാത്ത കാരണം ഇതുവരേയും സ്ഥലം മാറാൻ സാധിച്ചിട്ടില്ല.

“പുലർച്ചെ 3 മണി മുതൽ ഞങ്ങളുടെ കെട്ടിടത്തിൽ വൈദ്യുതി ഇല്ല. അതിനാൽ, ഞങ്ങൾക്ക് ഇപ്പോൾ ഇൻ്റർനെറ്റും ഇല്ല. ഭാഗ്യവശാൽ, വൈദ്യുതി പോയതിനുശേഷം ഞങ്ങൾക്ക് ഒരു ബക്കറ്റ് വെള്ളം നിറച്ചുവച്ചിരുന്നു, കാരണം ഇപ്പോൾ ജലവിതരണം ഇല്ല, ”ഷാർജ നിവാസിയായ ഉമ്മു-ഇ-ഐമാൻ ഖലീജ് ടൈംസിനോട് പറഞ്ഞു.

“മുമ്പ്, ഞങ്ങളുടെ കെട്ടിടങ്ങളിൽ വൈദ്യുതി തകരാറുണ്ടായാൽ ഞങ്ങൾ മാളുകളിൽ പോകുകയോ കാറിൽ കറങ്ങുകയോ ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ അതും പറ്റില്ല. ഫ്ളാറ്റിന് ചുറ്റും വെള്ളമാണ്. 50 മീറ്റർ മാത്രം അകലെ ഒരു ഹൈപ്പർമാർക്കറ്റ് ഉണ്ട്, പക്ഷേ റോഡ് മുഴുവൻ വെള്ളക്കെട്ടായതിനാൽ അവിടെ പോകാനും കഴിയില്ല, ഹൈപ്പർമാർക്കറ്റിലേക്ക് നടക്കാൻ ഒരു ഫുട്പാത്ത് പോലും ഞങ്ങൾക്ക് കാണാൻ കഴിയില്ല. വൈദ്യുതിയും നെറ്റും ഇല്ലാത്തത് കൊണ്ട് കുട്ടികളുടെ പഠനവും മുടങ്ങിയ അവസ്ഥയാണ് – അവ‍ർ പറഞ്ഞു.

TAGGED:dubaidubai rainsharjahUAEUae rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തം

October 14, 2022
Diaspora

ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരി വിൽപന; നടപടികൾ തുടങ്ങി, നവംബർ പകുതിയോടെ ലിസ്റ്റ് ചെയ്യും

October 22, 2024
Diaspora

ഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ശശി തരൂർ ഉദ്ഘാടനം ചെയ്തു

May 15, 2023
Diaspora

മക്ക ക്രെയിൻ അപകടം: ബിൻ ലാദ‌ൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ, ഡയറക്ടർമാർക്ക് തടവ്

August 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?