EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം
Diaspora

യുഎഇയിൽ മഴ തുടരും, റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

Web Desk
Last updated: April 16, 2024 8:59 PM
Web Desk
Published: April 16, 2024
Share

 

ദുബായ്: യുഎഇയിൽ ഇന്ന് പെയ്ത കനത്ത മഴ നാളെയും തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ‘അങ്ങേയറ്റം ജാഗ്രത’ തുടരാൻ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തുടനീളം മോശമായ കാലാവസ്ഥയെത്തുടർന്ന് അടിയന്തര സേവനങ്ങളിലൊഴികെ മറ്റെല്ലാ സർക്കാർ ജീവനക്കാർക്കും ബുധനാഴ്ച വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ ദുബായിലെ സ്വകാര്യ സ്‌കൂളുകളോട് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഷാർജയിൽ ഓൺലൈൻ ക്ലാസ്സുകൾ ഏർപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ എല്ലാ എമിറേറ്റുകളിലും തക‍ർത്തു പെയ്ത മഴ പിന്നീട് പിൻവാങ്ങിയിരുന്നു. ഇതോടെ ജനങ്ങൾ റോഡുകളിലേക്ക് ഇറങ്ങി. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച പുലർച്ചെ വരെ വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ യുഎഇയുടെ ആകാശം മേഘാവൃതമാണ്. വരും മണിക്കൂറുകളിൽ മേഘസാന്നിധ്യം ശക്തിപ്പെടുകയും വൈകാതെ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാവുകയും ചെയ്യും എന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ മഴമേഘങ്ങൾ തീരപ്രദേശങ്ങളിൽ രൂപപ്പെടുമെന്നും തുടർന്ന് കിഴക്കൻ, വടക്കൻ മേഖലകളിലേക്ക് അവ നീങ്ങുമെന്നും ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയും ഇടിമിന്നലും യുഎഇയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഭൂരിഭാ​ഗം സ്കൂളുകളും ഓഫീസുകളും വർക്ക് ഫ്രം ഹോമിലാണ് പ്രവർത്തിച്ചത്. കനത്ത മഴ മുനിർത്തി എല്ലാ എമിറേറ്റുകളിലും അലർട്ട് നൽകിയിരുന്നു.

കനത്ത മഴ മൂലം ദൂരക്കാഴ്ച കുറഞ്ഞതും റോഡുകളിൽ വാഹനം തെന്നാൻ സാധ്യതയുള്ളതിനാലും വാഹനമോടിക്കുമ്പോൾ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGGED:monsoonrainrain alertred alertUAEUae rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഭക്ഷ്യ മേഖലയില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി ദുബായില്‍ കെഎസ്‌ഐഡിസിയുടെ ‘ഇന്‍വസ്റ്റര്‍ കാണ്‍ക്ലേവ്’

February 22, 2024
Diaspora

ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി

March 11, 2023
DiasporaNews

മലയാളി യുവതി ഷാർജയിൽ തൂങ്ങി മരിച്ചു, സ്ത്രീധന പീഢനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം

July 29, 2023
News

കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു

April 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?