EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി; കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി; കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു
Diaspora

ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി; കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

News Desk
Last updated: April 15, 2024 2:17 PM
News Desk
Published: April 15, 2024
Share

മസ്കത്ത്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ഒമാനിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മലയാളിയാണ്. പത്തനംതിട്ട അടൂർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ ആണ്​ മരിച്ച മലയാളി. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പോലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്.

റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.മഴതുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക് മാറി. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

റോയൽ ഒമാൻ പൊലീസും റോയൽ ആർമി ഓഫ് ഒമാനും സംയുക്തമായാണ് ദുരിത ബാധിത മേഖലകളിൽ രക്ഷാപ്രവത്തനം നടത്തുന്നത്. ഫാം മേഖലയിൽ കുടുങ്ങിപ്പോയ 21 പേരെ ഏവിയേഷൻ ടീം രക്ഷപ്പെടുത്തി. ഒമാൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

November 8, 2023
Diaspora

മിഡിൽ ഈസ്റ്റിലെ രാസലഹരിയുടെ ഉപയോ​ഗം വ‍ർധിക്കുന്നു: മുന്നറിയിപ്പുമായി സൗദ്ദി വിദേശകാര്യമന്ത്രി

September 20, 2023
DiasporaNews

എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് മിഡിൽ ഈസ്റ്റിൽ ജെറ്റൂറിനായി ആദ്യത്തെ ഷോറൂം; ഓൾ-ന്യൂ X50 വിപണിയിലേക്ക്; ഒപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന T1 പ്രിവ്യൂ

December 12, 2024
Diaspora

‘നല്ലൊരു കുക്കാവാൻ പ്രശംസയും പിന്തുണയും കൂടി വേണം’

October 24, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?