EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമൂഹ നോമ്പുതുറയും വിഷുക്കണി ദർശനവും: ചന്ദ്രസൂര്യോത്സവുമായി തിരുവണ്ണൂരുകാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമൂഹ നോമ്പുതുറയും വിഷുക്കണി ദർശനവും: ചന്ദ്രസൂര്യോത്സവുമായി തിരുവണ്ണൂരുകാർ
News

സമൂഹ നോമ്പുതുറയും വിഷുക്കണി ദർശനവും: ചന്ദ്രസൂര്യോത്സവുമായി തിരുവണ്ണൂരുകാർ

Web Desk
Last updated: April 3, 2024 10:12 PM
Web Desk
Published: April 3, 2024
Share

കോഴിക്കോട്: ഇഫ്താ‍ർ – വിഷു ആഘോഷവുമായി തിരുവണ്ണൂ‍ർ നിവാസികളുടെ കൂട്ടായ്മ. കോഴിക്കോട് നഗരത്തിലെ തിരുവണ്ണൂർ പ്രദേശത്തെ ജനങ്ങളാണ് ഇഫ്താറും വിഷുവും ജനകീയമായി ആഘോഷിക്കുന്നത്. ചന്ദ്രസൂര്യോത്സവം എന്ന പേരിട്ടിരിക്കുന്ന പരിപാടിയിൽ കോഴിക്കോട് നഗരത്തിലെ പ്രമുഖരും അതിഥികളായി എത്തും.

തിരുവണ്ണൂർ നടക്കൽ കോർപ്പറേഷൻ ഗ്രൗണ്ടിൽ ഏപ്രിൽ ഏഴ് ഞായറാഴ്ച വൈകിട്ട് ഇഫ്താർ സംഘടിപ്പിച്ചു കൊണ്ടാണ് ചന്ദ്രസൂര്യോത്സവത്തിൻ്റെ ഒന്നാം ഭാഗം. തിരുവണ്ണൂർ നടയ്ക്കൽ ആൽ തറക്കലിൽ വിഷുദിനത്തിൽ പുലർച്ചെ 5മണിക്ക് നാട്ടു വിഷുക്കണിയൊരുക്കുന്നതോടെ പരിപാടികൾ ചന്ദ്രസൂര്യോത്സവം സമാപിക്കും.

തിരുവണ്ണൂർ പൈതൃക ഗ്രാമത്തിനായി മുന്നിട്ടിറങ്ങിയ തിരുവണ്ണൂർ ജനകീയ കൂട്ടായ്മയാണ് ചന്ദ്രസൂര്യോത്സവം പരിപാടിക്ക് പിന്നിൽ. ജാതിമത ഭേദ്യമില്ലാതെ തിരുവണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ ജനങ്ങളും മുന്നിട്ടിറങ്ങിയാണ് ഇങ്ങനെ വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവണ്ണൂർ സ്വദേശിയും ചലച്ചിത്ര നാടക-സാംസ്കാരിക പ്രവർത്തകനുമായ മോൻ ടെൻ മുന്നോട്ട് വച്ച ആശയമാണ് ജനകീയ കൂട്ടായ്മ ഏറ്റെടുത്ത് യഥാർത്ഥ്യമാക്കുന്നത്. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, എം.എൽ.എമാർ, എം.പി, ചലച്ചിത്ര പ്രവർത്തകർ, സാംസ്കാരിക – രാഷ്ട്രീയ – പൊതുപ്രവർത്തന – വ്യവസായിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മോൻടെൻ തിരുവണ്ണൂരാണ് ചന്ദ്രസൂര്യത്സോവം സംഘാടക സമിതിയുടെ ചെയർമാൻ. ഭാരവാഹികളായ എൻ.പി മൻസൂർ, നിസാർ അർഷാദ്, ജിനിഷ് അബ്ദുള്ള, മനോജ് ബാബു, സുമിത്ത് ലാൽ, ഫനീഫ വാഴയിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;കുതിച്ചുയർന്ന് യുഎഇ യിലെ കുട വില്പന

August 21, 2023
News

ഷെയ്ഖ് സുൽത്താൻ ലീഗൽ സർവ്വീസുമായി കൈ കോർത്ത് മുതിർന്ന അഭിഭാഷകൻ സി.ഉണ്ണികൃഷ്ണൻ

June 16, 2023
News

ആഗസ്റ്റോടെ 75 വന്ദേഭാരത് ട്രെയിനുകൾ: ലക്ഷ്യം നേടാനാവാതെ റെയിൽവേ, മിനി ട്രെയിനുകൾ ഇറക്കി പരിഹാരത്തിന് ശ്രമം

May 25, 2023
News

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പർ, ടീമിൽ ഇല്ല

August 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?