EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പുഷ്പ വീണ്ടുമെത്തുന്നു; ‘പുഷ്പ: ദി റൂൾ’ ടീസർ ഏപ്രിൽ 8 ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പുഷ്പ വീണ്ടുമെത്തുന്നു; ‘പുഷ്പ: ദി റൂൾ’ ടീസർ ഏപ്രിൽ 8 ന്
Entertainment

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പുഷ്പ വീണ്ടുമെത്തുന്നു; ‘പുഷ്പ: ദി റൂൾ’ ടീസർ ഏപ്രിൽ 8 ന്

Web Desk
Last updated: April 2, 2024 8:49 PM
Web Desk
Published: April 2, 2024
Share

ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വലിയ പാൻ ഇന്ത്യൻ ഹിറ്റാണ് 2021-ൽ പുറത്തിറങ്ങിയ പുഷ്പ; ദ റൈസ് എന്ന ചിത്രം. സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായെത്തിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധയും അവാർഡുകളും നേടിയിരുന്നു. അതുകൊണ്ടുതന്നെ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2; ദി റൂൾ’ നുള്ള കാത്തിരിപ്പ് വലുതാണ്‌. ഇപ്പോഴിതാ പ്രേക്ഷകരെയും ആരാധകരെയും ഒരേപോലെ ത്രസിപ്പിക്കുന്ന ഒരു വാർത്തയാണ് ലഭിച്ചിരിക്കുന്നത്. പുഷ്പ 2-വിന്റെ ടീസർ ഏപ്രിൽ 8-നു പുറത്തിറങ്ങും എന്നതാണ് ആ വാർത്ത. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുക. ആഗോള തലത്തിൽ ഏറെ ശ്രദ്ധ നേടാൻ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ൽ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. മലയാളി നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അർത്ഥത്തിലും ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തിൽ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേൽപ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആർഒ: ആതിര ദിൽജിത്ത്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ആരാധ്യ ബച്ചനെതിരായ വ്യാജ വീഡിയോകൾ വിലക്കി ഡൽഹി ഹൈക്കോടതി; വീഡിയോ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം

April 20, 2023
Entertainment

മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം ‘ടർബോ’ വേൾഡ് വൈഡ് റിലീസ് ജൂൺ 13 !

April 15, 2024
Entertainment

അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും

January 25, 2024
Entertainment

മഹാ മൂവീസിൻ്റെ ‘ശബരി’യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു ! ചിത്രം മെയ് 3ന് റിലീസ്

April 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?