EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊച്ചി മെട്രോ കോയമ്പത്തൂർക്കും കായംകുളത്തേക്കുമായി നീട്ടണം: സുരേഷ് ഗോപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊച്ചി മെട്രോ കോയമ്പത്തൂർക്കും കായംകുളത്തേക്കുമായി നീട്ടണം: സുരേഷ് ഗോപി
News

കൊച്ചി മെട്രോ കോയമ്പത്തൂർക്കും കായംകുളത്തേക്കുമായി നീട്ടണം: സുരേഷ് ഗോപി

Web Desk
Last updated: March 25, 2024 4:02 PM
Web Desk
Published: March 25, 2024
Share

തൃശ്ശൂർ: കൊച്ചി മെട്രോ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് നീട്ടണമെന്ന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. മെട്രോ മാൻ ഇ. ശ്രീധരൻ സാർ തുടങ്ങി വച്ച ഡൽഹി മെട്രോ ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലേക്ക് നീട്ടി കഴിഞ്ഞു. ഡൽഹി മെട്രോയ്ക്ക് അതിർത്തി കടന്ന് ഓടാമെങ്കിൽ കൊച്ചി മെട്രോയ്ക്കും അതാവാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി മെട്രോ പാലക്കാട് വരെയല്ല അതിർത്തി കടന്നു കോയമ്പത്തൂർ വരെയും പോകണം. അങ്ങനെ ചെയ്താൽ വലിയ സാമ്പത്തിക വികസനവും തൊഴിൽ സാധ്യതകളും ഈ മേഖലകളിലുണ്ടാവും. മെട്രോയുടെ തലപ്പത്ത് ഇ.ശ്രീധരനെ തിരിച്ചു കൊണ്ടിരുത്തിയാൽ കേരളത്തിന് തിരുപ്പൂർ വരേയ്ക്കും മെട്രോ നീട്ടാനാവും. തെക്കോട്ട് കായംകുളം വരെയും മെട്രോ എത്തിക്കാം.

അതേസമയം കൊച്ചി മെട്രോ രണ്ടാം പാതയുടെ നിർമ്മാണകരാർ അഫ്കോണ്സിന് കിട്ടി. വേമ്പനാട് കായലിലെ നാലരക്കിലോമീറ്റർ റെയിൽപാലം അടക്കം രാജ്യത്ത് പല വമ്പൻ പദ്ധതികളുടേയും നിർമ്മാണം അഫ്കോണ്സാണ് ചെയ്തത്. കെഎംആർഎല്ലിൻ്റെ സാങ്കേതിക ബിഡ്ഡിൽ യോഗ്യത നേടിയ കമ്പനി ഫിനാൻഷ്യൽ ബിഡ്ഡിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുകയും ചെയ്തതോടെയാണ് നിർമ്മാണകരാറിന് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്റ് ബാങ്കിൽ നിന്നുള്ള വായ്പയുടെ കാര്യത്തിൽ അനുമതി കിട്ടിയാൽ അഫ്കോണ്സുമായുള്ള കരാർ ഔദ്യോഗികമായി ഒപ്പിടും എന്നാണ് വിവരം.

ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ വരുന്നത്. പാലാരിവട്ടം ജംഗ്ഷൻ, ആലിൻചുവട്, വാഴക്കാല, പടമുഗൾ, കാക്കനാട് ജംഗ്ഷൻ, സെസ്, ചിറ്റേത്തുകര, കിൻഫ്രാപാർക്ക്, ഇൻഫോ പാർക്ക് എന്നിവിടങ്ങളിലാണ് പിങ്ക് ലൈനിലെ മെട്രോ സ്റ്റേഷനുകൾ വരുന്നത്.

 

TAGGED:e sreedharanKochi MetrometroSuresh Gopi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എക്‌സിന്റെ പരസ്യവരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക്: ഇലോണ്‍ മസ്‌ക്

November 22, 2023
News

ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഗണപതി ഹോമം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

February 14, 2024
News

മിൻസ മറിയത്തിന്റെ മരണം ; സ്കൂൾ ബസ്സിലെ സുരക്ഷയ്ക്ക് കണ്ടുപിടിത്തവുമായി ഖത്തറിലെ വിദ്യാർത്ഥികൾ 

March 16, 2023
News

അമിത് ഷായുടെ പേരില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഫോണ്‍; പറ്റിക്കപ്പട്ട് മുന്‍ ബിജെപി എംഎല്‍എ

February 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?