EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം: ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം: ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്
Entertainment

200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം: ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്

Web Desk
Last updated: March 19, 2024 7:26 PM
Web Desk
Published: March 19, 2024
Share

മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്. 200 ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. കളക്ഷനിൽ ഒന്നാമതുണ്ടായിരുന്ന 2018-സിനിമയെ നേരത്തെ തന്നെ മഞ്ഞുമ്മൽ ബോയ്സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.

കേരളത്തേക്കാൾ കളക്ഷൻ തമിഴ്നാട്ടിൽ നേടിയാണ് മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിലേക്ക് കടക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് ഇതിനകം നേടി കഴിഞ്ഞു. ജാനേമൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന ചിദംബരത്തിൻ്റെ രണ്ടാമത്തെ ചിത്രമായി ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇങ്ങനെയൊരു ചരിത്രവിജയത്തിലേക്ക് സിനിമ എത്തുമെന്ന് ആരും തന്നെ ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചിരുന്നില്ല. കർണാടകത്തിൽ ഏതാണ്ട് പതിനൊന്ന് കോടിയിലേറെ രൂപയുടെ കളക്ഷൻ ഇതിനോടകം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

പറവ പിക്ച്ചേഴ്സിൻ്റെ ബാനറിൽ നടൻ സൗബിൻ ഷാഹിറാണ് ചിത്രം നി‍ർമ്മിച്ചിരിക്കുന്നത്. ​ഗോകുലം മൂവീസിൻ്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് ചിത്രം വിതരണം ചെയ്യുന്നത്. അതേസമയം തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത് സൂപ്പർഹിറ്റ് മലയാള ചിത്രം പ്രേമലുവിൻ്റെ തമിഴ്പതിപ്പാണ്. പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വിജയകരമായി പ്രദർശനം തുടരുകയാണ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‍സിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ക്യാമറാമാൻ. സം​ഗീതം സുഷിൻ ശ്യാം. കേന്ദ്രകഥാപാത്രങ്ങളിലൊന്നായി എത്തിയ ​ഗണപതി തന്നെയാണ് ചിത്രത്തിലെ കാസ്റ്റിം​ഗ് ഡയറക്ടറും.

TAGGED:ChidambaramManjummal boysSoubin ShahirSreenath bhasi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘രണ്‍വിജയിയും കബീര്‍ സിംഗും ഞാനും സ്ത്രീവിരുദ്ധരല്ല’; സന്ദീപ് റെഡ്ഡി വാങ്ക

December 20, 2023
Entertainment

ഒരു ഗ്യാങിന്റെയും ഭാഗമല്ല, വ്യത്യസ്ത തരം ആളുകളുടെ കൂടെയാണ് സിനിമകള്‍ ചെയ്യുന്നത്: ടൊവിനോ തോമസ്

April 22, 2023
Entertainment

നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്

November 30, 2024
Entertainment

മുകേഷ്, ഉർവശി, ധ്യാൻ, ഷൈൻ: വൻതാരനിരയുമായി അയ്യർ ഇൻ അറേബ്യ

October 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?