EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാടിറങ്ങി മൃഗങ്ങൾ, ആക്രമണത്തിൽ ഇന്നും രണ്ട് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാടിറങ്ങി മൃഗങ്ങൾ, ആക്രമണത്തിൽ ഇന്നും രണ്ട് മരണം
News

കാടിറങ്ങി മൃഗങ്ങൾ, ആക്രമണത്തിൽ ഇന്നും രണ്ട് മരണം

Web Desk
Last updated: March 5, 2024 7:29 PM
Web Desk
Published: March 5, 2024
Share

കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കൂടി ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനും തൃശൂര്‍ പെരിങ്ങല്‍കുത്തിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

തൃശ്ശൂ‍ർ പെരിങ്ങൽക്കുത്ത് വാച്ചുമരം കോളനിയിലെ സ്ത്രീയെ ആണ് കാട്ടാന ചവിട്ടിക്കൊന്നത്. വാച്ചുമരം കോളനിഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല ആണ് മരിച്ചത്. 64 വയസ്സായിരുന്നു. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെയാണ് പോസ്റ്റ്മോ‍ർട്ടം. ചാലക്കുടി എം.പി ബന്നി ബഹ്നാൻ ,സനീഷ് കുമാർ ജോസഫ് എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് നിലവിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കോഴിക്കോട് കക്കയത്ത് ഡാം സൈറ്റിന് സമീപത്ത് വച്ചാണ് കാട്ടുപോത്ത് പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചനെ ആക്രമിച്ചത്. കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കക്കയത്തും ജനം പ്രതിഷേധവുമായി രം​ഗത്തിറങ്ങിയിട്ടുണ്ട്.

ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.കോഴിക്കോടും തൃശൂരിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് രണ്ട് സംഭവങ്ങളിലായി ഉണ്ടായത്. കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുഷ്പ 2 കാണാൻ എത്തിയ സ്ത്രീ തിരക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ

December 13, 2024
myanmar
NewsUncategorized

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

April 12, 2023
News

ബി​ജു കുര്യൻ നാളെ കേരളത്തിലെത്തും, മുങ്ങിയത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ 

February 26, 2023
News

തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു; മരണം മൂന്ന് ഡോസ് വാസ്കിനെടുത്തിട്ടും

September 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?