EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ്റുകാല്‍ പൊങ്കാല: പണ്ടാരയടുപ്പില്‍ തീപകര്‍ന്നു; തലസ്ഥാന നഗരത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറ്റുകാല്‍ പൊങ്കാല: പണ്ടാരയടുപ്പില്‍ തീപകര്‍ന്നു; തലസ്ഥാന നഗരത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍
News

ആറ്റുകാല്‍ പൊങ്കാല: പണ്ടാരയടുപ്പില്‍ തീപകര്‍ന്നു; തലസ്ഥാന നഗരത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍

Web News
Last updated: February 25, 2024 11:45 AM
Web News
Published: February 25, 2024
Share

തിരുവനന്തപുരം നഗരത്തില്‍ പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീ കോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേദീപം സഹമേല്‍സാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും അതേദീപം സഹമേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍ വശത്തെ പണ്ടാര അടുപ്പിലും തീ പകര്‍ന്നതിന് ശേഷം നഗരത്തിലും ക്ഷേത്ര പരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകളിലേക്കും തീ പകര്‍ന്നു.

ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം. ഈ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തും. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊങ്കാല അര്‍പ്പിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ തിരക്കാണ് നഗരത്തില്‍. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെഎസ്ആര്‍ടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സര്‍വീസ് നടത്തും.

ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാന്‍ നാല് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹിക കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഹീറ്റ് ക്ലിനിക്കുകള്‍. സൂര്യതാപം പോലുള്ള പ്രശ്‌നം നേരിട്ടാല്‍ ക്ലിനിക്കുകളെ സമീപിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

TAGGED:aatukal ponkalaThiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

December 3, 2022
News

ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം ഇനി ഓ​ൺ​ലൈ​നി​ലൂ​ടെ കൈ​മാ​റാം

January 18, 2023
News

ലോകകപ്പ് ആരാധകർക്ക് ഇൻഷുറൻസ് പാക്കേജുമായി ദമാൻ

November 24, 2022
News

സൗദി: അബ്‌ഷീർ പ്ലാറ്റ്ഫോമിൽ ഫോൺ നമ്പർ പുതുക്കാൻ മൂന്ന് രീതികൾ

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?